SignIn
Kerala Kaumudi Online
Thursday, 19 September 2024 4.30 AM IST

തെളിനീരൊഴുകുന്ന കൈത്തോടുകൾ, ആമ്പൽക്കുളങ്ങൾ, പച്ചവിരിച്ച പാടങ്ങൾ; ഊട്ടിയും മൂന്നാറുമൊക്കെ ഈ ഗ്രാമീണ സൗന്ദര്യത്തിന് മുന്നിൽ ഒന്നുമല്ല, പ്രമുഖ സിനിമാതാരത്തിന്റെ ജന്മസ്ഥലം കൂടിയായ ഇവിടേക്ക് സഞ്ചാരികൾ ഒഴുകിയെത്തുന്നു

Increase Font Size Decrease Font Size Print Page
travel

വിനോദയാത്ര എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിൽ വരുന്നത് ഊട്ടിയും മൂന്നാറുമൊക്കെയാവും .എന്നാൽ ഇതിനെക്കാളേറെ സുന്ദരമായ സ്ഥലങ്ങൾ നമ്മുടെ തൊട്ടടുത്ത ഗ്രാമങ്ങളിലുണ്ടെന്നതാണ് സത്യം. അത്തരത്തിലൊരു ഗ്രാമമാണ് പുള്ള്. നിറയെ കോൾ പാടങ്ങളും പക്ഷികളും മീനും നിറഞ്ഞ പ്രദേശം. നഗരത്തിന് തൊട്ടടുത്ത് വാടാനപ്പള്ളി റൂട്ടിലാണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ദേശാടന പക്ഷികളുടെ ഇഷ്ടകേന്ദ്രവും കൂടിയായ പുള്ളിന് പക്ഷിനിരീക്ഷകരുടെ സ്വർഗമെന്ന വിശേഷണവും സ്വന്തമാണ്.

മനംമയക്കുന്ന ഗ്രാമീണ ഭംഗിയാണ് ഇവിട‌ത്തെ പ്രധാന ആകർഷണം. തെളിനീരൊഴുകുന്ന തോടുകളുടെയും പച്ചപ്പാർന്ന വയലുകളുടെയും ഭംഗിക്കുമൊപ്പം സൂര്യോദയവും സൂര്യാസ്തമയവും മോഹിപ്പിക്കുന്ന കാഴ്ചകളാണ്.കുടുംബങ്ങളാണ് ഇവിടെ എത്തുന്നതിൽ ഏറെയും. കനാലിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് ഇതിലേറെപ്പേരെയും ആകർഷിക്കുന്നത്. ഇവിടത്തെ ആമ്പൽക്കുളവും സൂര്യകാന്തിപ്പാടവും സഞ്ചാരികളുടെയും ഷൂട്ടിംഗുകാരുടെയും ഇഷ്ടസ്ഥലമാണ്. ചലച്ചിത്ര നടി മഞ്ജു വാരിയരുടെ ജന്മസ്ഥലം കൂടിയാണ് പുള്ള്.

സോഷ്യൽ മീഡിയയിലൂടെയാണ് പുള്ളിന്റെ ഭംഗി പുറംലോകം അറിഞ്ഞത്. ഇതോടെ തിരക്ക് കൂടി. ദൂരെദിക്കിൽ നിന്നുപോലും ഇവിടേയ്ക്ക് ആളുകൾ ഇപ്പോൾ എത്തുന്നുണ്ട്. വന്നവർ ആരും നിരാശപ്പെടാതെയാണ് മട‌ങ്ങുന്നത്. പണച്ചെലവ് തീരെയില്ല എന്നതും എവിടെനിന്നും എളുപ്പത്തിൽ എത്തിച്ചേരാനാവും എന്നതും പുള്ളിനെ സഞ്ചാരികൾക്ക് കൂടതൽ പ്രിയപ്പെട്ടതാക്കുന്നു. പക്ഷേ, ആൾക്കാരുടെ എണ്ണം കൂടിയതോടെ വലിച്ചെറിയുന്ന മാലിന്യങ്ങൾ ഭീഷണിയാവുമോ എന്ന ഭയം നാട്ടുകാർക്കുണ്ട്. തങ്ങളുടെ ഗ്രാമത്തിലേക്ക് വന്ന് ഭംഗി ആസ്വദിച്ച് മടങ്ങിക്കോളൂ. പക്ഷേ ഒരുകാരണവശാലും മാലിന്യങ്ങൾ വലിച്ചെറിയരുതെന്നാണ് ഗ്രാമവാസികൾക്ക് സഞ്ചാരികളോട് പറയാനുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: TRAVEL, PULLU, VILLAGE, TRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.