SignIn
Kerala Kaumudi Online
Thursday, 19 September 2024 6.55 AM IST

ശനിയാഴ്ച പ്രവൃത്തി ദിനം ഒഴിവാക്കണം: ഹിന്ദി അദ്ധ്യാപക് മഞ്ച്

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം: ഈ അദ്ധ്യയന വർഷത്തിൽ സ്കൂൾ പ്രവൃത്തി ദിനങ്ങൾ 200ൽ നിന്നും 220 ആയി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 28 ശനിയാഴ്ചകൾ ഉൾപ്പെടുത്തിയതിൽ ഹിന്ദി അദ്ധ്യാപക് മഞ്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥ പ്രകാരം വർഷത്തിൽ ആയിരം മണിക്കൂർ പഠനമാണ് ഉറപ്പു വരുത്തേണ്ടത്. അതിനായി കൂടുതൽ ശനിയാഴ്ചകൾ ഉൾപ്പെടുത്തേണ്ടതില്ല. തീരുമാനം കലാ കായിക പ്രവർത്തനങ്ങളടക്കമുള്ളവയെ ബാധിക്കുമെന്നും പുനഃപരിശോധിക്കണമെന്നും ഹിന്ദി അദ്ധ്യാപക് മഞ്ച് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി. ജോസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ, ട്രഷറർ വിനോദ് കുരുവമ്പലം,മുഹമ്മദ് മുസ്തഫ, അബിലാഷ്, ഷൈനി തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SCHOOL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.