ആലപ്പുഴ: നഗരത്തിന് ചക്കയുടെ മണവും മധുരവും സമ്മാനിച്ച് കല്ലുപാലത്തിന് സമീപം ബെന്നിയുടെ ചക്കബസാർ. താരമതമ്യേന ചക്ക കുറവായ ആലപ്പുഴയിലെ നഗരവാസികൾക്കായി പമ്പാവാലി, തുലാപ്പള്ളി പുലി ഉറുമ്പിൽ ബെന്നി ചക്കയെത്തിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.ചക്കയുടെ സീസൺ ആരംഭിച്ചാൽ പിന്നെ ബെന്നിയുടെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായി തീരും ആലപ്പുഴ.
പഴുത്തതും വേവിയ്ക്കാൻ പാകത്തിലുമുള്ള ഒരു ലോഡ് ചക്ക പട്ടണത്തിലെത്തിച്ച് വിറ്റഴിക്കുകയും
രണ്ട് ദിവസത്തിനകം അടുത്ത ലോഡുമായി വീണ്ടും എത്തുന്നതാണ് ബെന്നിയുടെ രീതി.കോട്ടയം ജില്ലയിൽ നിന്നാണ് വരിക്ക, കൂഴ ഇനത്തിൽപ്പെട്ടവയുടെ വരവ്. കത്തുന്ന വേനൽച്ചൂടിൽ ക്ഷീണവും വിശപ്പും അകറ്റാൻ പോഷക സമൃദ്ധമായ മറ്രൊന്നും ചക്കയോളമില്ലെന്നാണ് ബെന്നിയുടെ പക്ഷം. ഫെബ്രുവരിയിൽ തുടങ്ങുന്ന ചക്കയുടെ ആലപ്പുഴ കമ്പോളം, മഴക്കാലം വരെ നീളും. പിന്നീട് കൊടൈക്കനാൽ ഉൾപ്പെടെ തമിഴ്നാടാണ് താവളം.
ചക്കച്ചുളയ്‌ക്കൊപ്പം ചക്കകൊണ്ട് പലഹാരങ്ങൾ ഉണ്ടാക്കുന്നവരും ചക്കപ്പായസം, ഐസ്‌ക്രീം, സ്‌ക്വാഷ്, ജ്യൂസ്, ചക്ക ഷെയ്ക്ക് തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നവരുമെല്ലാം ബെന്നിയുടെ സ്ഥിരം കസ്റ്റമർമാരാണ്.
ചക്കയുടെ തൂക്കം :
4 മുതൽ 30 കിലോ
പഴുത്തചക്ക (കിലോയ്ക്ക്) :
വരിക്ക 20 രൂപ
കൂഴൻ 15 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |