ബംഗളൂരു: മെെസൂരുവിൽ സ്വകാര്യ ബസും കാറും കുട്ടിയിടിച്ച് രണ്ട് കൂട്ടികളടക്കം പത്ത് പേർ മരിച്ചു. കൊല്ലഗൽ - ടി നരസിപുര മെയിൻ റോഡിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ബസും ടൊയോട്ട എസ് യു വി കാറും കൂട്ടിയിടിക്കുകയായിരുന്നു. എസ് യു വി കാർ അപകടത്തിൽ പൂർണമായും തകർന്നു. ഇതിനുള്ളിൽ നിന്ന് ആളുകളെ പുറത്തെടുത്തത് നാട്ടുകാരും പൊലീസും ചേർന്നാണ്. ബെല്ലാരിയിലെ സംഗനക്കൽ സ്വദേശികളാണ് മരിച്ചത്.
മെസൂരുവിൽ വിനോദയാത്രയ്ക്കെത്തിയവരാണ് ഇവർ. കാറിലുണ്ടായിരുന്നത് 13 പേരാണ്. ഇവരിൽ പത്ത് പേരും മരിച്ചു. മൂന്ന് പേർ ആശുപത്രിയിലാണ്. ചാമുണ്ഡി ഹിൽസിൽ നിന്ന് തിരികെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |