SignIn
Kerala Kaumudi Online
Thursday, 19 September 2024 3.08 PM IST

അമിത വേഗതയിലുള്ള ബെെക്കുകൾക്ക് ഇനി പിടിവീഴും, കർശന പരിശോധന വേണം; നിർദ്ദേശവുമായി മനുഷ്യാവകാശ കമ്മിഷൻ

Increase Font Size Decrease Font Size Print Page
-bikes

തിരുവനന്തപുരം: കേരളത്തിന്റെ പരിസ്ഥിതിയ്ക്ക് അനുയോജ്യമല്ലാത്ത എൻജിൻ കപ്പാസിറ്റി കൂടിയ ബെെക്കുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. മനുഷ്യാവകാശ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനികിന്റെതാണ് നിർദ്ദേശം. ഇക്കാര്യത്തിൽ അനന്തരനടപടികൾ സ്വീകരിക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണറും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ജനുവരി 30ന് തിരുവല്ലം ബെെപ്പാസിൽ അമിതവേഗത്തിലെത്തിയ ബെെക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സന്ധ്യയും ബെെക്ക് യാത്രികനായ അരവിന്ദും മരിച്ച സംഭവത്തിൽ കമ്മിഷൻ പത്രവാർത്തകളുടെ അടിസ്ഥാത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ബെെക്ക് റേസിംഗാണ് അപകടകാരണമെന്ന് ആരോപണം ഉയർന്നിരുന്നു.

1,000 സി സി എൻജിൻ കപ്പാസിറ്റിയുള്ള കാവസാക്കി നിൻജ ബെെക്കാണ് അപകടത്തിൽ പെട്ടത്. ഇത്തരം ബെെക്കുകൾക്ക് കേരളത്തിലെ റോഡുകൾ അനുയോജ്യമല്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചിരുന്നു. മീഡിയനുകളിൽ വളർന്നു നിൽക്കുന്ന ചെടികൾ മറുവശത്തെ കാഴ്ച മറക്കുവെന്നും നിരവധി കത്തുകൾ നൽകിയിട്ടും ദേശീയപാത അതോറിറ്റി തെരുവുവിളക്കുകൾ കത്തിച്ചിട്ടില്ലെന്നും തിരുവല്ലം പൊലീസ് ഇൻസ്പെക്ടർ കമ്മിഷനെ അറിയിച്ചു.

അമിത വേഗത തടയാൻ സംസ്ഥാനത്തെ റോഡുകളിൽ സ്‌പീഡ് ബ്രേക്കറുകളും മുന്നറിയിപ്പ് ബോർഡുകളും സ്‌പീഡ് ബംപുകളും റോഡ് മുറിച്ചുകടക്കാതിരിക്കാൻ മീഡിയനുകളിൽ ഫെൻസിംഗും സ്ഥാപിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. മീഡിയനുകളിലുള്ള ചെടികൾ മറുവശത്തെ കാഴ്ച മറയ്ക്കാതിരിക്കാൻ ഇടയ്ക്കിടെ പരിശോധിക്കണമെന്നും ആളുകൾക്ക് അപകടം കൂടാതെ റോഡ് മുറിച്ചുകടക്കാൻ സൗകര്യം ഒരുക്കണമെന്നും കമ്മിഷൻ നിർദേശിച്ചു.

വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന ബോർഡുകൾ, ഹോർഡിംഗ്, കൊടികൾ എന്നിവ സ്ഥാപിക്കരുത്. തെരുവുവിളക്കുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കണം. വാഹന റേസിംഗ് ഒഴിവാക്കാൻ പൊലീസ് പെട്രോളിംഗ് നടത്തണമെന്നും കമ്മിഷന്റെ ഉത്തരവിൽ പറയുന്നു. പൊതുമരാമത്ത് സെക്രട്ടറി. ട്രാൻസ്‌പോർട്ട് കമ്മിഷണർ, തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി ഐ ജി ആൻഡ് കമ്മിഷണർ എന്നിവർക്കാണ് ഉത്തരവ് അയച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BIKES, 1000CC, HUMAN RIGHTS COMISSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.