SignIn
Kerala Kaumudi Online
Saturday, 27 April 2024 7.57 AM IST

വണ്ടർലായ്ക്ക് 35.05കോടി ലാഭം

wonderla

കൊച്ചി: അമ്യൂസ്‌മെന്റ് പാർക്ക് ശൃംഖലയായ വണ്ടർലാ ഹോളിഡേയ്‌സ് 2023 മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ 35.05 കോടി രൂപ അറ്റാദായം നേടി. 2019-20 സാമ്പത്തിക വർഷം ഇതേ കാലയളവിൽ ലാഭം 1.56 കോടി രൂപയായിരുന്നു. പിന്നീടുള്ള രണ്ട് വർഷങ്ങളിൽ കോവിഡ് കാരണം കാര്യമായ പ്രവർത്തനം നടന്നിരുന്നില്ല. മൊത്തം വരുമാനം ഇക്കാലയളവിൽ 44.91 കോടി രൂപയിൽനിന്ന്‌ 112.6 കോടി രൂപയായി ഉയർന്നു. മൂന്ന് മടങ്ങാണ് വർധന. 8.04 ലക്ഷം പേരാണ് ഇക്കാലയളവിൽ വണ്ടർലാ പാർക്കുകൾ സന്ദർശിച്ചത്. സന്ദർശകരുടെ എണ്ണം ഇരട്ടിയാകുകയായിരുന്നു. കൊച്ചി പാർക്കിൽ മാത്രം 3.03 ലക്ഷം പേരാണ് എത്തിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ മൊത്തം ലാഭം 148.9 കോടി രൂപയാണ്. വരുമാനം 452.4 കോടി രൂപയും. 33.1 ലക്ഷം പേർ കഴിഞ്ഞ സാമ്പത്തിക വർഷം വണ്ടർലാ പാർക്കുകൾ സന്ദർശിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.