തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡിന്റെ സംരക്ഷ സോഫ്റ്റ് വെയറിന്റെ ഉദ്ഘാടനം വൈകിട്ട് നാലിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി ചേംബറിൽ നിർവ്വഹിക്കും..
ഇലക്ട്രിക്കൽ വയർമാൻ,ഇലക്ട്രിക്കൽ സൂപ്പർവൈസർ, ഇലക്ട്രിസിറ്റി വർക്കർ,ഇലക്ട്രിക്കൽ കോൺട്രാക്ടർ,വയർമാൻ അപ്രന്റിസ്,സിനിമ ഓപ്പറേറ്റർ,സിനിമ ഓപ്പറേറ്റർ അപ്രന്റിസ് ലൈസൻസുകൾ/പെർമിറ്റുകൾ ലഭിക്കുന്നതിനും,പുതുക്കാനുളള അപേക്ഷകൾ, സ്കോപ്പ് റിവിഷനുള്ള അപേക്ഷ, കോൺട്രാക്ടറുടെ കീഴിൽ സ്റ്റാഫ് എൻറോൾമെന്റിനുള്ള അപേക്ഷ, ലൈസൻസ്/പെർമിറ്റ് രജിസ്റ്റർ ചെയ്യൽ, കാലാവധി പരിശോധിക്കൽ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ്, ബോർഡ് ഒഫ് എക്സാമിനേഴ്സ് ഫോർ സിനിമ ഓപ്പറേറ്റേഴ്സ് നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം, പരീക്ഷ/ പ്രാക്ടിക്കൽ/ഇന്റർവ്യൂ തുടങ്ങിയവയുടെ കോൾ ലെറ്റർ ഡൗൺലോഡ് ചെയ്യുന്നതിനുള്ള സംവിധാനം, അപേക്ഷകളുടെ തത്സ്ഥിതി അറിയാനുള്ള സൗകര്യം എന്നിവയും സംരക്ഷ പോർട്ടലിലൂടെ ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |