തിരുവനന്തപുരം: ഏപ്രിലിലെ വേതനം നൽകാത്തതിനെ തുടർന്ന് റേഷൻ വ്യാപാരികൾ പ്രതിസന്ധിയിൽ. ഈ മാസത്തെ റേഷന്റെയും അടുത്ത മാസത്തെ അഡ്വാൻസ് റേഷൻ സാധനങ്ങളുടേയും വില മുൻകൂർ അടയ്ക്കാനായില്ലെന്ന് വ്യാപാരികൾ പറഞ്ഞു. പണം അടക്കുന്നതിൽ ഇളവുകൾ നൽകിയതിനാലാണ് സ്റ്റോക്ക് എത്തിയത്,
സെയിൽസ്മാന്മാരുടെ കൂലിയും, കടവാടകയും മുടങ്ങിയെന്ന് വ്യാപാരികൾ പറയുന്നു. കൂടിശ്ശികയായി ലഭിക്കാനുള്ള വേതനത്തിൽ നിന്ന് റേഷൻ സാധനങ്ങളുടെ വില കുറച്ച ശേഷമുള്ള വേതനം വിതരണം ചെയ്യണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.വിതരണം കഴിഞ്ഞ് അഞ്ചു പ്രവൃത്തി ദിവസങ്ങൾക്കകം വേതനം നൽകണമെന്നാണ് ഭക്ഷ്യ പൊതുവിതരണ കമ്മിഷണറുടെ ഉത്തരവ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |