കൊച്ചി: പ്രവാസികാര്യ കമ്മിഷൻ ചെയർമാനെ നിയമിക്കണമെന്നാവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നൽകിയ നിവേദനം പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നാലുമാസത്തിനകം പരിഗണിച്ചു തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ചെയർമാനായിരുന്ന ജസ്റ്റിസ് പി.ഡി. രാജൻ വിരമിച്ചശേഷം പുതിയ നിയമനം നടത്താത്തതിനാൽ കമ്മിഷൻ മാസങ്ങളായി പ്രവർത്തിക്കുന്നില്ലെന്നാണ് ഹർജിക്കാരുടെ വാദം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രവാസികാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മാർച്ച് 29ന് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |