കണ്ണൂർ: ചെറുപുഴ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസിൽ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മദ്ധ്യവയസ്കൻ ചിറ്റാരിക്കാൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പൊലീസ്. അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കായി തെരച്ചിൽ തുടരുകയാണ്. നഗ്നതാ പ്രദർശനത്തിന്റെ ദൃശ്യങ്ങളടക്കം യുവതി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ചെറുപുഴ - തളിപ്പറമ്പ് റൂട്ടിലോടുന്ന ബസിൽ കയറിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്.യുവതി ഇരുന്ന സീറ്റിന് എതിർവശത്ത് വന്നിരുന്ന മദ്ധ്യവയസ്കൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നു. തുടർന്ന് സ്വയംഭോഗവും ചെയ്തു. പകച്ചുപോയ യുവതി, പെട്ടെന്ന് മൊബൈലിൽ വീഡിയോ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ ബസിൽ നിന്നിറങ്ങിപ്പോയി. നേരത്തെ കൊച്ചിയിൽ കെ എസ് ആർ ടി സി ബസിലും സമാന രീതിയിലുള്ള സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |