കോഴിക്കോട്: പ്ലസ് ടുവിന് മികച്ച വിജയം നേടിയ (സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി സിലബസ്സുകൾ) മുഴുവൻ വിദ്യാർത്ഥികളെയും സൈലം ആദരിക്കും. ജൂൺ നാലിന് കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് അവാർഡ് ദാന ചടങ്ങ് നടക്കുക.
അവാർഡ് ശില്പം, പ്രശസ്തി പത്രം, അവാർഡ് മെഡൽ, സ്കോളർഷിപ്പ് വൗച്ചർ എന്നിവ സൈലം എക്സലൻസ് അവാർഡായി വിദ്യാർത്ഥികൾക്ക് ലഭിക്കും. യോഗ്യരായവർ www.xylemlearning.com വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. സിനിമാ, സാംസ്കാരിക രംഗത്തെ പ്രമുഖർ അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ തരംഗമാവാൻ സൈലത്തിന് സാധിച്ചു. 30 യൂ ട്യൂബ് ചാനലുകളിലൂടെ 20 ലക്ഷത്തിലധികം കുട്ടികളാണ് സൈലത്തിൽ പഠിക്കുന്നതെന്ന് സൈലം മാനേജ്മെന്റ് അറിയിച്ചു. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വലിയ പരിഷ്കാരങ്ങൾ നടത്തിയാണ് സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മൂന്നു വർഷം കൊണ്ട് മികച്ച ബ്രാൻഡായി വളർന്നതെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |