മുംബയ്: ഐപിഎൽ 2023 സീസൺ കിരീടനേട്ടത്തിലേക്ക് ചെന്നൈ സൂപ്പർ കിംഗ്സിനെ നയിച്ച നായകൻ മഹേന്ദ്ര സിംഗ് ധോണി ആശുപത്രിയിൽ ചികിത്സ തേടും. കാൽമുട്ടിലെ പരിക്കിനെ തുടർന്ന് മുംബയ് കോകിലാബെൻ ആശുപത്രിയിൽ ഈയാഴ്ച ധോണി എത്തുമെന്നാണ് സൂചന. ഒന്നിലധികം പരിക്കുകൾ ധോണിക്കുണ്ടെന്നാണ് സൂചന. ഇതിലേറ്റവും വലുത് ഇടത്തേ കാൽമുട്ടിനേറ്റ പരിക്കാണ്.
MS Dhoni is likely to be admitted in Kokilaben hospital next week due to multiple injuries that he is carrying including the major knee injury.
— DIPTI MSDIAN (@Diptiranjan_7) May 31, 2023
ഈ സീസണിൽ ആദ്യം ചെന്നൈ ഹെഡ് കോച്ച് സ്റ്റീഫൻ ഫ്ളമിംഗ് ധോണിയുടെ ഈ പരിക്കിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കാലിൽ സ്ട്രാപ്പും ഗാർഡും ധരിച്ചാണ് ധോണി കളിക്കാനിറങ്ങിയിരുന്നത്. ഇത്തവണ ഫൈനൽ വിജയത്തിന്ശേഷം ഐപിഎല്ലിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കുമോ എന്ന സംശയങ്ങൾക്ക് ധോണി പറഞ്ഞ മറുപടി വിരമിക്കൽ പ്രഖ്യാപിക്കുക എന്നത് തന്റെ മുന്നിലുള്ള എളുപ്പവഴിയാണെന്നും എന്നാൽ കഠിനമായ വഴിയെ ഇഷ്ടപ്പെടുന്നെന്നുമാണ്. വരുന്ന ഒൻപത് മാസത്തോളം അദ്ധ്വാനിച്ച് ഐപിഎല്ലിൽ കളിക്കുക എന്നതാണ് ലക്ഷ്യമെന്നും ശരീരം അനുവദിച്ചാൽ കളിക്കുമെന്നുമാണ് ധോണി തന്റെ ആരാധകർക്ക് നൽകിയ ഉത്തരം. അഞ്ച് തവണയാണ് ധോണിയുടെ ക്യാപ്റ്റൻസിയിൽ ചെന്നൈ ഐപിഎല്ലിൽ വിജയം നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |