SignIn
Kerala Kaumudi Online
Friday, 26 April 2024 12.03 PM IST

ഉറുമ്പ് ശല്യം വീട്ടിൽ വല്ലാതെ കൂടുതലാണോ? ഉറുമ്പുകൾ കൂട്ടത്തോടെ സ്ഥലംവിടുന്ന ഉഗ്രൻ ചില പൊടിക്കൈകൾ ഇതാ

ant

ഉറുമ്പുകൾ പൊതുവേ മനുഷ്യന് നേരിട്ട് ഉപദ്രവകാരികളല്ല. നമ്മുടെ വീട്ടിൽ ആഹാരാവശിഷ്‌ടങ്ങളോ നമ്മുടെ അശ്രദ്ധകൊണ്ട് തുറന്നിരിക്കുന്ന ആഹാരത്തിലോ ഒക്കെ അവ പൊതിഞ്ഞു എന്നിരിക്കാം. എന്നാൽ എത്രയായാലും പ്രാണിശല്യം രൂക്ഷമായാൽ അത് ചിലപ്പോ വീടിന് തന്നെ പണിയാകാം. അത് ശ്രദ്ധിച്ചില്ലെങ്കിൽ പണച്ചിലവുണ്ടാകുമെന്നത് പറയേണ്ട കാര്യമില്ലല്ലോ.

ഉറുമ്പിനെ അകറ്റാൻ ചോക്കിട്ട് വരയ്‌ക്കുകയും കീടനാശിനി തളിക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്. ഇതൊന്നുമല്ലാതെ സാധാരണ നാമുപയോഗിക്കുന്ന വസ്‌തുക്കൾ കൊണ്ടുതന്നെ ഉറുമ്പുശല്യമകറ്റാം എന്നുണ്ടെങ്കിൽ അത് നല്ലതല്ലേ?

മിക്ക വീടുകളിലും കാണുന്ന ഫലമായ ഓറഞ്ചിന്റെ തൊലി ഉറുമ്പിന് തീരെ ഇഷ്‌ടമല്ല. ഓറഞ്ചിലെ സിട്രിക് ആസിഡ് ഉറുമ്പുകൾക്ക് നല്ലതല്ല. അവ അതിൽ നിന്നും പരമാവധി ദൂരം പാലിക്കാൻ ശ്രമിക്കും. ഇത്തരത്തിൽ ഓറഞ്ച് തൊലി ഉറുമ്പ് ശല്യമുള്ളിടത്ത് വയ്‌ക്കുന്നത് അവയെ വീട്ടിൽ നിന്നും തുരത്തും.

സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നായ കറുവപ്പട്ട ഉറുമ്പിനെ തുരത്താനും നല്ലതാണ്. വല്ലാതെ ശല്യമുള്ളയിടത്ത് കറുവപ്പട്ട പൊടിച്ചിട്ടുനോക്കൂ. ഇതിന്റെ മണം വന്നാൽ ഉറുമ്പ് ഒഴിഞ്ഞുപോകും. മറ്റൊരു സുഗന്ധദ്രവ്യങ്ങളിൽ പ്രധാനിയായ കുരുമുളക് പൊടിച്ചിട്ടാലും ഉറുമ്പുകൾ പറപറക്കും.കുരുമുളകും വെള്ളവും കലർത്തി സ്‌പ്രേ ചെയ്‌താൽ ഉറുമ്പ് കൂടുവിട്ട് പുറത്തെത്തി സ്ഥലംവിടും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANT MENACE, ANT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.