തിരുവനന്തപുരം: എൻ.എസ്.എസ് കോളേജുകളിൽ വിദ്യാർത്ഥി രാഷ്ട്രീയം അനുവദിക്കേണ്ടെന്നും ലിംഗ്‌ദോ കമ്മിഷൻ റിപ്പോർട്ടനുസരിച്ച് കോളേജ് തിരഞ്ഞെടുപ്പ് നടത്താനും സർക്കുലർ. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിനും ടിവി ഷോകളിൽ പങ്കെടുക്കുന്നിനുമടക്കം പ്രിൻസിപ്പലിന്റെ മുൻകൂർ അനുമതി തേടണം.
അദ്ധ്യാപക സംഘടനകൾ, സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രവർത്തനങ്ങളേ നടത്താവൂ. കാമ്പസിൽ പോസ്റ്ററുകളും പരസ്യങ്ങളും അനുവദിക്കില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും നായർ സർവീസ് സൊസൈറ്റിയുടെയും ഒഴികെയുള്ള കലണ്ടറുകൾ അനുവദിക്കില്ല. അക്കാഡമിക് കാര്യങ്ങൾക്കായി മാത്രമേ കാമ്പസിലും ക്ലാസ് മുറികളിലും യോഗങ്ങൾ ചേരാവൂ. ഇതിന് മുൻകൂർ അനുമതി നേടിയിരിക്കണം. ക്ലാസ് മുറികൾ, ലബോറട്ടികൾ, ഓഡിറ്റോറിയം, സെമിനാർ ഹാളുകൾ എന്നിവ വിദ്യാർത്ഥി, അദ്ധ്യാപക, ജീവനക്കാരുടെ സംഘടനാ, രാഷ്ട്രീയ ആവശ്യങ്ങൾക്ക് നൽകില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |