കോഴിക്കോട്: മെഡിക്കൽ കോളേജിലെ പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പ്രിൻസിപ്പൽ പിൻവലിച്ചു. ആസ്യ എൻ.കെ, ഷൈനി ജോസ്, ഷലൂജ വി, ഷൈമ പി ഇ, പ്രസീത മനോളി എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. അവർക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നാണ് ഉത്തരവിൽ പറയുന്നത്. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും ഉത്തരവിലുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ രണ്ടു മാസം മുമ്പാണ് ഐ.സി.യുവിൽ ഗ്രേഡ് വൺ അറ്റൻഡർ എം.എം. ശശീന്ദ്രൻ പീഡിപ്പിച്ചത്. ഇതേത്തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരയെ മൊഴിമാറ്റാൻ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |