ഭുവനേശ്വർ: ഒഡീഷയിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 30 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റു. കൊൽക്കത്ത, ഷാലിമാറിൽ നിന്ന് ചെന്നൈയിലേയ്ക്ക് സഞ്ചരിക്കുകയായിരുന്ന കോറോമാണ്ടൽ എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതാണ് അപകടത്തിലേയ്ക്ക് നയിച്ചത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അപകടമുണ്ടായത് എന്നാണ് വിവരം. 47 പേരെ ബാലസോർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായി ഒഡീഷ ദുരന്ത നിവാരണ അതോറിറ്റി എം ഡി അറിയിച്ചു. 179 പേർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം.
കോറോമാണ്ടൽ എക്സ്പ്രസിന്റെ ബോഗികൾ പാളം തെറ്റി ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം. അഞ്ചോളം ബോഗികളാണ് പാളം തെറ്റിയത്. ബോഗികൾക്കുള്ളിൽ കുടുങ്ങി പോയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി എൻഡിആർഎഫ് സംഘവും 50-ഓളം ആംബുലൻസുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്.
Visuals from the site of accident in Odisha's Balasore district. pic.twitter.com/zWhoSCyeab
— Press Trust of India (@PTI_News) June 2, 2023
Odisha | Several feared injured after Coromandel Express derails near Bahanaga station in Balasore, Odisha. pic.twitter.com/hV7YrDlduW
— ANI (@ANI) June 2, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |