SignIn
Kerala Kaumudi Online
Friday, 26 April 2024 11.26 AM IST

ബൈക്കിൽ മരക്കൊമ്പൊടിഞ്ഞുവീണ് അദ്ധ്യാപകൻ മരിച്ചു

photo

ബാലുശ്ശേരി: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിനു മുകളിൽ മരക്കൊമ്പ് വീണ് അദ്ധ്യാപകൻ മരിച്ചു. ഉള്ള്യേരി എ.യു.പി സ്കൂൾ അദ്ധ്യാപകൻ മടവൂർ പുതുക്കുടി മുഹമ്മദ് ഷരീഫ് (39) ആണ് നരിക്കുനി നന്മണ്ട റോഡിൽ അമ്പലപ്പൊയിൽ സ്‌കൂളിന് സമീപത്തുണ്ടായ അപകടത്തിൽ മരിച്ചത്. ഇന്നലെ രാവിലെ 8.30 ന് മടവൂരിൽ നിന്ന് ഉള്ള്യേരിയിലെ സ്ക്കൂളിലേക്ക് പോകുമ്പോഴായിരുന്നു അപകടം. സ്കൂളിനു സമീപമുള്ള മേയ്ഫ്ലവർ മരത്തിന്റെ കൊമ്പ് മുറിഞ്ഞ് ശരീരത്തിൽ പതിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ബാലുശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എസ്.കെ.എസ്.എസ്.എഫ് നരിക്കുനി മേഖല മുൻ പ്രസിഡന്റും മുസ്ലിംലീഗ്

10-ാം വാർഡ് സെക്രട്ടറിയുമായിരുന്നു. മടവൂരിൽ അദ്ധ്യാപകനായിരുന്ന പരേതനായ പുതുക്കുടി അബൂബക്കറിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: മാരിയത്ത്. മക്കൾ: മുഹമ്മദ് ഇജ് ലാൻ, ഫാത്തിമ നിഷ് വ, മുഹമ്മദ് ഹസീം. സഹോദരങ്ങൾ: ജലീൽ (അദ്ധ്യാപകൻ, ചക്കാലയ്ക്കൽ ഹയർ സെക്കൻഡറി സ്കൂൾ), ഗഫൂർ (ജിയോ ഒപ്റ്റിക്കൽ വർക്സ്), ​റിയാസ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.