SignIn
Kerala Kaumudi Online
Tuesday, 30 April 2024 7.07 PM IST

ബ്രിജ്ഭൂഷണിന്റേത് ക്രൂരപീഡനം,​ എഫ്.ഐ.ആർ പുറത്ത്

brij-bhushan

നടുങ്ങി കായികലോകം

 പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു

ന്യൂഡൽഹി: വനിതാ ഗുസ്തിതാരങ്ങൾ ഉന്നയിച്ച ഗുരുതര ലൈംഗിക കുറ്റകൃത്യങ്ങൾ അടങ്ങിയ എഫ്.ഐ.ആർ പുറത്തുവന്നതോടെ ഇന്ത്യൻ ഗുസ്‌തി ഫെഡറേഷൻ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന്റെ നില പരുങ്ങലിലായി. പാർട്ടി എം.പികൂടിയായ ബ്രിജ്ഭൂഷണെ സംരക്ഷിക്കുന്നതിൽ ബി.ജെ.പിയിലും അമർഷം പുകയുകയാണ്. സ്വയം ന്യായീകരിച്ച് അയോദ്ധ്യയിൽ ജൂൺ അഞ്ചിന് നടത്താനിരുന്ന ശക്തിപ്രകടനം ബ്രിജ് ഭൂഷൺ മാറ്റിവച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന യോഗത്തിനിടെ ഗുസ്‌തി താരങ്ങൾ ബ്രിജ് ഭൂഷണിന്റെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്ന വിവരവും പുറത്തുവന്നു.

രാജ്യത്തിനകത്തും വിദേശത്തും നടന്ന മത്സരങ്ങൾക്കിടെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്ന പരാമർശം എഫ്.ഐ.ആറിലുണ്ട്. ഗുസ്‌തി ഫെഡറേഷൻ സെക്രട്ടറി വിനോദ് തോമറും പ്രതിയാണ്.

ഡൽഹിയിലെ ഫെഡറേഷൻ ഓഫീസിലും അതിക്രമത്തിന് ഇരയായി.

പ്രായപൂർത്തിയാകാത്ത താരം നൽകിയ പരാതിയിൽ പോക്സോ പ്രകാരമുള്ള എഫ്.ഐ.ആറും മറ്റ് ആറുപേരുടെ പരാതിയിൽ ഒറ്റ എഫ്.ഐ. ആറും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബ്രിജ് ഭൂഷണിന്റെ മുന്നിൽ പെടാതിരിക്കാൻ ഗുസ്‌തി താരങ്ങൾ മുറിയിൽ നിന്ന് പുറത്തിറങ്ങുമ്പോൾ കൂട്ടമായാണ് സഞ്ചരിച്ചിരുന്നതെന്ന് എഫ്.ഐ.ആറിൽ പറയുന്നു.ഇന്ത്യയിലും വിദേശത്തും വിവിധ മത്സരങ്ങൾക്കിടെ 2012 മുതൽ 2022 വരെയായിരുന്നു അതിക്രമം.

ചുമത്തിയ കുറ്റങ്ങൾ

1. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 354 (സ്ത്രീത്വത്തെ അപമാനിക്കണമെന്ന ഉദ്ദേശ്യത്തോടെ ബലം പ്രയോഗിക്കൽ), 354 എ (ലൈംഗിക അതിക്രമം), 354 ഡി (പിന്തുടർന്ന് ശല്യപ്പെടുത്തൽ).

2.പ്രായപൂർത്തിയാകാത്ത പെൺകുട്ടി സമർപ്പിച്ച പരാതിയിൽ, ഇതേ വകുപ്പുകൾക്കൊപ്പം പോക്സോ നിയമത്തിലെ വകുപ്പ് 10

അതിക്രമം

1. വനിതാ താരങ്ങളുടെ ടീ ഷർട്ട് മാറ്റി ശരീരത്തിൽ ലൈംഗികച്ചുവയോടെ സ്പർശിച്ചു. സ്വകാര്യ വിവരങ്ങൾ തിരക്കി

2. പരിക്കിന് ഗുസ്തി ഫെഡറേഷന്റെ ചെലവിൽ ചികിത്സ നടത്തുന്നതിന് പ്രത്യുപകരമായി തന്റെ ഇംഗിതങ്ങൾക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടു

3. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ മാറിടത്തിൽ ലൈംഗികച്ചുവയോടെ സ്പർശിച്ചു.

4. ടി ഷർട്ട് ഉയർത്തി വയർവരെ തടവി. ശ്വസന പരിശോധനയെന്നുപറഞ്ഞ് പൊക്കിളിൽ അമർത്തി.

5. മാറ്റിൽ കിടക്കവേ, കുനിഞ്ഞ് ടീഷർട്ട് ഉയർത്തി മാറിടത്തിൽ കൈവച്ചു. വയർവരെ തടവി.

6. റസ്റ്റോറന്റിൽ അത്താഴം കഴിക്കവേ കൂടെയിരിക്കാൻ നിർബന്ധിച്ചു. അനുമതിയില്ലാതെ മാറിടത്തിൽ തടവി.

7.കിടപ്പറയിലേക്ക് വിളിപ്പിച്ചു. ബലമായി കെട്ടിപ്പിടിച്ചു.

8.ടീമിന്റെ ഫോട്ടോ എടുക്കാൻ പിന്നിലെ നിരയിൽ നിൽക്കവേ അടുത്തുവന്നുനിതംബത്തിൽ സ്പർശിച്ചു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചപ്പോൾ തോളിൽ ബലമായി ചേർത്തു പിടിച്ചു.

അറസ്റ്റ് ചെയ്യാൻ അന്ത്യശാസനം

# ജൂൺ ഒൻപതിനകം അറസ്റ്റ് ചെയ്യണമെന്ന് ഖാപ് പഞ്ചായത്തിന്റെ മുന്നറിയിപ്പ്. ഇല്ലെങ്കിൽ ജന്തർ മന്ദറിൽ സമരമെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്

# നടപടി വേണമെന്ന് 1983ൽ ഇന്ത്യയ്ക്ക് വേൾഡ് ക്രിക്കറ്റ് കിരീടം നേടിത്തന്ന കപിൽദേവ് നായകനായ ടീം.

# സ്ത്രീകളുടെ പരാതിയിൽ നടപടി ആവശ്യമെന്ന് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി പ്രീതം മുണ്ടെ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, WRESTLERS FIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.