SignIn
Kerala Kaumudi Online
Tuesday, 21 May 2024 9.57 AM IST

6900 വർഷങ്ങൾക്ക് മുമ്പ് വീണ ഉൽക്ക; ഗുജറാത്തിലെ ഗർത്തത്തിന്റെ ചിത്രവുമായി നാസ

l

ഗുജറാത്തിലെ ബന്നി സമതലത്തിൽ ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് സൃഷ്ടിക്കപ്പെട്ട ഗർത്തം കണ്ടെത്തി നാസ. നാസയുടെ ലാന്റ്സാറ്റ് 8 ഉപഗ്രഹമാണ് ഗർത്തം കണ്ടെത്തിയത്. ഉൽക്ക പതിച്ചതിനെ തുടർന്നാണ് ഈ ഗർത്തം ഉണ്ടായത്. ഇന്ത്യയിലെ ശാസ്ത്രജ്ഞർക്ക് ഗർത്തത്തിന്റെ സൂചനയുണ്ടായിരുന്നുവെങ്കിലും സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ഉപഗ്രഹ ചിത്രത്തിന്റെ സഹായത്തോടെ പ്രദേശത്തിന്റെ ഘടന വിശകലനം ചെയ്യുകയും ഗർത്തം ഉൽക്കാപതനത്തെ തുടർന്നുണ്ടായതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

ലൂണ ഇംപാക്ട് ക്രേറ്റർ

ഈ ഗർത്തത്തിന് ലൂണ ഇംപാക്ട് ക്രേറ്റർ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഗർത്തം സ്ഥിതി ചെയ്യുന്നതിന് സമീപത്തെ ഗ്രാമത്തിന്റെ പേരാണിത്. ലാന്റ്സാറ്റ് 8 ഉപഗ്രഹത്തിലെ ഓപ്പറേഷണൽ ലാന്റ് ഇമേജർ ഉപകരണമാണ് 2024 ഫെബ്രുവരി 24 ന് ഗർത്തത്തിന്റെ ചിത്രങ്ങൾ പകർത്തിയത്. ഏകദേശം 1.8 കിലോമീറ്റർ വ്യാസമുള്ള ഗർത്തത്തിന് 20 അടി താഴ്ചയുണ്ട്.

ഗുജറാത്തിലെ ബന്നി സമതലത്തിൽ സ്ഥിതി ചെയ്യുന്ന ലൂണ ഗർത്തത്തിന് വടക്ക് ഭാഗത്താണ് ഏറ്റവും വലിയ ഉപ്പ് മരുഭൂമികളിൽ ഒന്നായ റാൻ ഓഫ് കച്ച് സ്ഥിതി ചെയ്യുന്നത്. ആഴമുള്ളതിനാൽ പലപ്പോഴും ഇതിൽ വെള്ളം ശേഖരിക്കപ്പെടാറുണ്ട്. 2022 മേയിലെ ഒരു വരൾച്ചക്കാലത്ത് ശാസ്ത്രജ്ഞർ ഇവിടം സന്ദർശിച്ചിക്കുകയും സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തിരുന്നു. ഉൽക്കാപതനത്തെ തുടർന്നുണ്ടായ അതിഭീമമായ ചൂടിൽ സൃഷ്ടിക്കപ്പെട്ട അപൂർവ ധാതുക്കളും ഇവിടെയുണ്ട്.

6900 വർഷം പഴക്കം

ഗർത്തത്തിന് 6900 വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

ഹാരപ്പൻ സംസ്‌കാരം നിലനിന്നിരുന്ന മേഖലയ്ക്കടുത്താണ് ഈ ഗർത്തം സ്ഥിതി ചെയ്യുന്നത്.
ബിസി 3300ബിസി 1500 കാലഘട്ടങ്ങൾക്കിടയിലാണ് സിന്ധൂനദീതട സംസ്‌കാരം നിലനിന്നിരുന്നത്. അതായത് 5000 ൽ ഏറെ വർഷങ്ങളുടെ പഴക്കം ഹാരപ്പൻ സംസ്‌കാരത്തിനുണ്ട്. എന്തായാലും ഉൽക്കാപതനകാലത്തെ ഈ പ്രദേശത്തെ മനുഷ്യ സാന്നിധ്യവുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളില്ല.

ഭൂമിയിൽ ഇത്തരത്തിൽ ഉൽക്കാപതനത്തിലൂടെയുള്ള ഗർത്തങ്ങൾ അപൂർവ്വമാണ്. അതിനാൽ ലൂണ ഗർത്തം ഏറെ പ്രാധാന്യമുള്ളതാകുന്നു. ഭൂമിയിൽ ഇതുവരെ 200 ൽ താഴെ ഗർത്തങ്ങളെ ഉൽക്കാപതനത്തിലൂടെ ഉണ്ടായതാണെന്ന് സ്ഥിരീകരിച്ചിട്ടുള്ളൂ. ഭൂമിയുടെ അന്തരീക്ഷം കടന്നെത്തുന്ന ഉൽക്കകളിൽ ഭൂരിഭാഗവും കടലിൽ പതിക്കുന്നതാണ് ഇതിനുള്ള പ്രധാന കാരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.