കോലഞ്ചേരി: 6.35 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി എക്സൈസ് പിടിയിലായി. പട്ടിമറ്റം ഭണ്ഡാരകവല മാവിൻ ചുവട് മോട്ടികോളനിയിലെ താമസക്കാരനും അസം ഇറ്റാറി സ്വദേശിയുമായ ബസാർ അലിയാണ് (32) പെരുമ്പാവൂർ എക്സൈസിന്റെ പിടിയിലായത്. ട്രെയിൻ മാർഗം മയക്കുമരുന്ന് എത്തിച്ച് പെരമ്പാവൂർ മേഖലയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്സൈസ് പറഞ്ഞു. എക്സൈസ് ഇൻസ്പെക്ടർ ബി. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ബസാർ അലിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |