SignIn
Kerala Kaumudi Online
Saturday, 27 April 2024 4.41 AM IST

വമ്പനാണ് ഈ സിമ്പിൾ സ്കൂട്ടർ

simple

വൈദ്യുത വാഹന, സംശുദ്ധ ഊർജ്ജ സ്റ്റാർട്ടപ്പായ സിമ്പിൾ എനർജി ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനം പുറത്തിറക്കി. 1,45,000 രൂപയാണ് വില. സൂപ്പർ ഇ.വി സിമ്പിൾ വൺ 1,58,000 രൂപയിലും ലഭ്യമാകും. 750 വാട്ട് ചാർജ്ജർ കൂടി ഉൾപ്പെടുന്ന വിലയാണിത്.

2021 ആഗസ്റ്റ് 15നാണ് സിമ്പിൾ വൺ സ്കൂട്ടർ രൂപകൽപ്പന ചെയ്തത്. ഒട്ടേറെ മെച്ചപ്പെടുത്തലുകൾക്ക് വിധേയമായാണ് ഇന്ത്യൻ റോഡുകൾക്കായി അന്തിമരൂപം നൽകിയത്. 18 മാസത്തിനകം ഒരു ലക്ഷത്തിലധികം ബുക്കിംഗുകൾ സിമ്പിൾ വണ്ണിന് ലഭിച്ചതായി കമ്പനി അറയിച്ചു. ബംഗളൂരുവിലാണ് വാഹനം വിപണിയിൽ ഇറക്കിയത്. ഘട്ടംഘട്ടമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. ഇതിനു പുറമെ 180 റീട്ടെയ്ൽ സ്‌റ്റോറുകളുടെ ശൃംഖല വഴി ഒരുവർഷത്തിനകം 50 നഗരങ്ങളിൽ ആരംഭിക്കും.

ഇന്ത്യൻ റോഡുകളിൽ 212 കിലോമീറ്റർ നൽകുന്നതും സ്ഥിരമായി ഘടിപ്പിച്ചതും അഴിച്ചെടുത്ത് കൊണ്ടുപോകാവുന്നതുമായ ബാറ്ററികളാണുള്ളത്. ആത്മനിർഭർ ഭാരത് പദ്ധതിക്ക് അനുസൃതമായി നിർമ്മിച്ചതാണ് വാഹനങ്ങൾ. 2.77 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്ററിലേക്ക് വേഗത കൈവരിക്കും. തെർമൽ മാനേജ്‌മെന്റ് സംവിധാനമുള്ള സ്‌കൂട്ടർ എന്ന പ്രത്യേകതയുമുണ്ട്. ഐ.ഐ.ടി ഇൻഡോറിന്റെ സഹകരണത്തോടെ വികസിപ്പിച്ച സംവിധാനം താപവുമായി ബന്ധപ്പെട്ട ഏത് പ്രശ്‌നങ്ങളും പരിഹരിക്കുവാൻ സഹായിക്കും.

ബംഗളൂരു കേന്ദ്രമായ സ്റ്റാർട്ടപ്പ് തമിഴ്‌നാട്ടിലെ ശൂലഗിരിയിലെ പ്ലാന്റിലാണ് സ്കൂട്ടറുകൾ നിർമ്മിക്കുന്നത്. പ്രതിവർഷം 5 ലക്ഷം സ്കൂട്ടർ ഉത്പ്പാദിപ്പിക്കാൻ പ്ലാന്റിന് ശേഷിയുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, SIMPLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.