ആലപ്പുഴ: ചെങ്ങന്നൂർ താലൂക്കിൽ നടന്ന മന്ത്രിമാരുടെ താലൂക്ക് തല പരാതി പരിഹാര അദാലത്തിൽ ഓൺലൈനായി ലഭിച്ച 276 പരാതികളിൽ 154 എണ്ണം തീർപ്പാക്കി. ഏപ്രിൽ 15 വരെ അദാലത്തിലേക്ക് ലഭിച്ച പരാതികളാണിവ. അതത് വകുപ്പ് മേധാവികളുടെ സാന്നിദ്ധ്യത്തിൽ മന്ത്രി പി.പ്രസാദും മന്ത്രി സജി ചെറിയാനും നേരിട്ടാണ് പരാതികൾ പരിഗണിച്ചത്. പൊതുജനത്തിന് നേരിട്ട് എത്തി പരാതികൾ സമർപ്പിക്കുന്നതിനും അദാലത്തിൽ അവസരമൊരുക്കിയിരുന്നു. പുതിയതായി ലഭിച്ച 574 അപേക്ഷകളിൽ ഒരു മാസത്തിനകം തന്നെ നടപടി ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |