മലപ്പുറം. ബി.എസ്.എൻ.എൽ 4 ജി ,5 ജി സർവീസ് രാജ്യത്ത് ഉടൻ ആരംഭിക്കണമെന്ന് ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ പതിനൊന്നാം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു .
മലപ്പുറത്ത് നടന്ന സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി. ശശികുമാർ ഉദ്ഘാടനം ചെയ്തു .ജില്ലാ പ്രസിഡന്റ് എം.പി. വേലായുധൻ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ,അഖിലേന്ത്യാ ഓർഗനൈസിംഗ് സെക്രട്ടറി പി. മനോഹരൻ, എം.എൻ. മാധവൻ, പി.ടി. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി ടി.കെ. ഷിനീഷ് (പ്രസിഡന്റ്), കെ.എസ്. പ്രദീപ് (സെക്രട്ടറി), എൻ.ബി. സനിൽ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |