ഈവർഷം ഇതുവരെ 58 എലിപ്പനി മരണം
തിരുവനന്തപുരം : മഴക്കാലമെത്തും മുമ്പേ പകർച്ചനിയിൽ വിറങ്ങലിച്ച് കേരളം. ശക്തമായ ശരീരവേദന,തൊണ്ട വേദന,ചുമ എന്നിവയോടു കൂടിയ ഈ വർഷം 11.210 ലക്ഷം പേരെ ബാധിച്ചു. മൂന്ന് മരണം.
ഇതിനിടെ നിശബ്ദ കൊലയാളിയായി എലിപ്പനിയും. ഈ വർഷം ഇതിനകം 58എലിപ്പനി മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 445പേർക്ക് എലിപ്പനിയും 720 പേർക്ക് എലിപ്പനി ലക്ഷണങ്ങളും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി മരണം 11 ആയി. 1843 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 5124പേർ ഡെങ്കിപ്പനി സമാനലക്ഷണങ്ങളുമായി ചികിത്സ തേടി. വ്യാഴാഴ്ച സംസ്ഥാനത്ത് 31 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്തും തൃശൂരുമാണ് രോഗം കൂടുതലും. മഴക്കാലപൂർവ്വശുചീകരണം കാര്യക്ഷമമായില്ലെങ്കിൽ ഡെങ്കിയും എലിപ്പനിയും വരും നാളുകളിൽ കനത്ത വെല്ലുവിളിയാകും.
'കൊതുക് നിവാരണത്തിലൂടെ ഡെങ്കിപ്പനിയും, മലിനജലവുമായുള്ള സമ്പർക്കം ഒഴിവാക്കുന്നതിലൂടെ എലിപ്പനിയും തടയാം. സ്വയം ചികിത്സ പാടില്ല. എലിപ്പനി അതിവേഗം ഗുരുതരമാകും."
-ഡോ.എ.അൽത്താഫ്
കമ്മ്യൂണിറ്റി മെഡിസിൻ
തിരു. മെഡി. കോളേജ്
ശ്രദ്ധിക്കാൻ
മണ്ണിൽ ജോലി ചെയ്യുന്നവരും മലിന ജലത്തിലിറങ്ങുന്നവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം.
ശുദ്ധമായ തിളപ്പിച്ചാറിയ വെള്ളം കുടിക്കണം.
വീട്ടിലും പരിസരത്തും വെള്ളക്കെട്ടില്ലെന്ന് ഉറപ്പാക്കണം.
ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകൾ പകൽസമയത്താണ് രോഗം പരത്തുന്നത്.
കുട്ടികൾക്ക് പനി ലക്ഷണങ്ങളുണ്ടെങ്കിൽ വേഗത്തിൽ ചികിത്സിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |