ന്യൂയോർക്ക് : റെസ്‌റ്റോറന്റിൽ നിന്ന് വാങ്ങിയ ഹോട്ട് ഡോഗിൽ കൊക്കെയ്ൻ ബാഗ് കണ്ടെത്തി. യു.എസിലെ ന്യൂ മെക്സിക്കോയിലാണ് സംഭവം. റെസ്‌റ്റോറന്റിലെ ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് കൊക്കെയ്‌ൻ ബാഗ് അബദ്ധത്തിൽ ഹോട്ട് ഡോഗിൽ വീഴുകയായിരുന്നു. കൊക്കെയ്ൻ നിറച്ച ചെറു പ്ലാസ്റ്റിക് ബാഗ് നഷ്‌ടമായത് ജീവനക്കാരനും അറിഞ്ഞില്ല. ഹോട്ട് ഡോഗ് വാങ്ങിയ കസ്‌റ്റമർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജീവനക്കാരൻ പിടിയിലാവുകയായിരുന്നു. കൊക്കെയ്ൻ കൈവശം വച്ചതിന് 54കാരനായ ജീവനക്കാരനെതിരെ കേസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |