കൊച്ചി: കൊല്ലം സുധിയുടെ മരണത്തിൽ നടുക്കം രേഖപ്പെടുത്തി നടൻ ടിനി ടോം. ഞായറാഴ്ചത്തെ പരിപാടിയിൽ ഒരുമിച്ച് പങ്കെടുത്ത് സെൽഫിയും എടുത്തശേഷമാണ് ഇരുവരും പിരിഞ്ഞത്. ഇതിനു ശേഷമാണ് ഇന്നലെ പുലർച്ചെ സുധി അപകടത്തിൽ മരിച്ചത്.
ടിനി ഫേസ്ബുക്കിൽ കുറിച്ചത്
ദൈവമേ വിശ്വസിക്കാൻ ആകുന്നില്ല. ഇന്നലെ ഒരുമിച്ചായിരുന്നു വേദിയിൽ. രണ്ട് വണ്ടികളിലായിരുന്നു ഞങ്ങൾ തിരിച്ചത്. പിരിയുന്നതിനു മുമ്പ് സുധി ഒരു ആഗ്രഹം പറഞ്ഞു. ഒരുമിച്ച് ഒരു ഫോട്ടോ എടുക്കണം. എന്നിട്ട് ഈ ഫോട്ടോ എനിക്ക് അയച്ചും തന്നു... ഇങ്ങനെ ഇടാൻ വേണ്ടിയാണോ ഈ ചിത്രം എനിക്ക് അയച്ചത്... മോനെ ഇനി നീ ഇല്ലേ....?? ആദരാഞ്ജലികൾ മുത്തേ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |