കൊച്ചി: കൊല്ലം സുധിക്കൊപ്പം സഞ്ചരിച്ച ബിനു അടിമാലി എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നിരീക്ഷണത്തിൽ. ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ട ബിനുവിന്റെ തലയ്ക്കാണ് പരിക്ക്. താടിയെല്ലിന് പൊട്ടലുണ്ട്. ബിനുവിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ഇരുവരും സഞ്ചരിച്ച വാഹനമോടിച്ചിരുന്ന ഉല്ലാസ് അരൂരിനെയും പരിക്കുകളോടെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇയാളുടെ കാലിന് ഒടിവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |