SignIn
Kerala Kaumudi Online
Saturday, 21 September 2024 9.59 AM IST

വീടിന്റെ മൂക്ക് എവിടെയാണെന്ന് അറിയാമോ? ആ ഭാഗം ഒരിക്കലും അടയ്ക്കാതിരിക്കാൻ ശ്രദ്ധിക്കണേ

Increase Font Size Decrease Font Size Print Page
home

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ:samkhiyarathnam@gmail.com

വീട്ടിൽ മാസ്റ്റർ ബെഡ്‌റൂം എപ്പോഴും തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കാൻ ശ്രദ്ധിക്കണം. നെഗറ്റീവ് എനർജി പ്രസരിക്കുന്ന കുളിമുറികളും കക്കൂസുകളും പടിഞ്ഞാറ് ഭാഗത്തോ കിഴക്കുഭാഗത്തോ ആവുന്നതാണ് നല്ലത്. വടക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിൽ ഇവ പണിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കണം. ഇങ്ങനെ വന്നാൽ അവ ധനം, വിദ്യാഭ്യാസം എന്നിവയ്‌ക്കെല്ലാം പ്രശ്‌നം വരുത്തും.

വീടിന്റെ മദ്ധ്യഭാഗം അതിന്റെ മൂക്കായിട്ടാണ് കണക്കാക്കുന്നത്. ഇത് വീടിന് ശ്വസിയ്ക്കാനുള്ള ഭാഗമാണ്. ഇത് തുറന്നുകിടക്കുന്നതാണ് നല്ലത്. ഈ ഭാഗത്തുകൂടി വല്ലചുവരും പണിതിട്ടുണ്ടെങ്കിൽ അവിടെ ഒരു സീറോ വാൾട്ട് ബൾബ് ഇടുന്നത് നന്നായിരിക്കും. ഇത് എല്ലാ സമയത്തും കത്തിച്ചിടുകയും വേണം.കിടപ്പുമുറിയിൽ വെള്ളത്തിന്റെയോ, ജലധാരയുടേയോ ചിത്രം വയ്ക്കരുത്. വീട്ടിനുള്ളിലെ പൂജാമുറി ബീമിനും കബോർഡിനും ഇടയിലാകാതിരിക്കാൻ ശ്രദ്ധിക്കണം.​​ഇങ്ങനെയായാൽ മാനസികസമ്മർദ്ദം വിട്ടുമാറില്ല.

വീടിന് പെയിന്റ് അടിയ്ക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. വല്ലാതെ കടുത്ത നിറങ്ങൾ വീടിന് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ചുവപ്പ്, പർപ്പിൾ എന്നീ നിറങ്ങൾ ഒഴിവാക്കാം. ഇവ മോശം ഊർജ്ജം വീടിനകത്ത് നിറയാൻ ഇടയാക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: VASTHU, HOME, BTEER, TIPS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.