നവാഗതനായ മർഫി ദേവസി സംവിധാനം ചെയ്യുന്ന നല്ല നിലാവുള്ള രാത്രി എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചെമ്പൻ വിനോദ് ജോസ്, ബാബുരാജ്, ജിനു ജോസഫ്, ബിനു പപ്പു, റോണി ഡേവിഡ് രാജ്, ഗണപതി, നിതിൻ ജോർജ്, സജിൻ ചെറുകയിൽ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സ്ത്രീ കഥാപാത്രങ്ങൾ ആരുമില്ലാത്ത സിനിമയാണ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസ്, വിൽസൻ തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സംവിധായകൻ മർഫി ദേവസിയും പ്രഫുൽ സുരേഷും ചേർന്നാണ്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ഛായാഗ്രഹണം. കൈലാസ് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |