തിരുവനന്തപുരം: കേരള മാരിടൈം ബോർഡിന്റെ (കെ.എം.ബി) നിയന്ത്രണത്തിലുളള 17നോൺ മേജർ തുറമുഖങ്ങളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതിനായി ലാൻഡ് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചു. റിട്ട.ഡെപ്യൂട്ടി കളക്ടർ വി.കെ.ബാലന്റെ നേതൃത്വത്തിലുളള കമ്മിറ്റിയിൽ റിട്ട.സർവെ ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രഭാനു,റിട്ട.തഹസിൽദാർ കെ.രവീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. കോഴിക്കോട് പോർട്ട് കൺസർവേറ്റർ ഓഫീസിന്റെ ഒന്നാം നിലയാണ് ആസ്ഥാനം. ബോർഡിന്റെ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങളും നിർമ്മിതികളും നിയമാനുസൃത ധാരണാപത്രങ്ങളില്ലാത്ത പ്രോജക്ടുകളും ലാൻഡ് മാനേജ്മെന്റ് യൂണിറ്റിന്റെ റിപ്പോർട്ട് ലഭ്യമാകുന്നതോടെ ഒഴിപ്പിക്കും. ഒഴിപ്പിച്ചെടുക്കുന്ന ഭൂമിയിൽ ബോർഡ് പി.പി.പി വ്യവസ്ഥയിൽ സംരംഭകരെ കണ്ടെത്തി പുതിയ പദ്ധതികൾക്ക് തുടക്കമിടും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |