പാലാ: സ്കൂൾ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിൽക്കാൻ എത്തിച്ച കഞ്ചാവുമായി പാലായിൽ യുവാവ് പിടിയിൽ. മീനച്ചിൽ ളാലം പോണാട് കൂനാനിക്കൽ സാൽബിൻ കെ.എസ് ആണ് പിടിയിലായത്. പാലാ എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്ന് പത്ത് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
പാലാ പോണാട് ഭാഗത്ത് രാത്രികാലങ്ങളിൽ മയക്കുമരുന്ന് ഇടപാടുകളും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും നടക്കുന്നതായി എക്സൈസ് സംഘത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ എക്സൈസ് റേഞ്ച് പാർട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജൻസ് ബ്യൂറോ ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഫിലിപ്പ് തോമസ്, പ്രവന്റീവ് ഓഫീസർമാരായ രഞ്ജിത്ത് കെ. നന്ത്യാട്ട്, അരുൺ സി. ദാസ്, ബിജു പി.ബി, ജ്യോതി സി.ജി, സിവിൽ എക്സൈസ് ഓഫീസർ ജെയിംസ് ജോർജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ പാർവ്വതി രാജേന്ദ്രൻ, ഡ്രൈവർ സുരേഷ് ബാബു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |