SignIn
Kerala Kaumudi Online
Saturday, 27 April 2024 7.45 AM IST

വിദ്യയെ തള്ളി എസ്.എഫ്.ഐയ്ക്ക് കവചമൊരുക്കാൻ സി.പി.എം

p

തിരുവനന്തപുരം: ഗസ്റ്റ് അദ്ധ്യാപികയാവാൻ അദ്ധ്യാപന പരിചയത്തിന്റെ വ്യാജരേഖ ചമച്ചെന്ന് കണ്ടെത്തിയ എറണാകുളം മഹാരാജാസ് കോളേജിലെ മുൻ എസ്.എഫ്.ഐ നേതാവ് കെ. വിദ്യയെ തള്ളി, എസ്.എഫ്.ഐക്ക് സംരക്ഷണ കവചം തീർക്കാൻ സി.പി.എം .

വ്യാജ മാർക്ക് ലിസ്റ്റ് വിഷയത്തിൽ മഹാരാജാസ് കോളേജിലെ തന്നെ എം.എ വിദ്യാർത്ഥിയായ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയ്ക്ക് ലഭിച്ച സംശയത്തിന്റെ ആനുകൂല്യം ഇക്കാര്യത്തിൽ സി.പി.എമ്മിനും പിടിവള്ളിയായി.

എസ്.എഫ്.ഐയെ ചാരി അടിക്കടി ഉയരുന്ന വിവാദങ്ങൾ ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയായേക്കും.കഴിഞ്ഞ ദിവസം വിദ്യയെ തള്ളിപ്പറഞ്ഞും ആർഷോയെ ന്യായീകരിച്ചും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തിയിരുന്നു. എസ്.എഫ്.ഐയെ തകർക്കാനും നശിപ്പിക്കാനും ശ്രമിക്കരുതെന്നും ഒരു തരത്തിലുള്ള തെറ്റായ പ്രവണതയും എസ്.എഫ്.ഐയും ഇടതുപക്ഷവും അംഗീകരിക്കില്ലെന്നും എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്രകമ്മിറ്റിയംഗവുമായ ഇ.പി. ജയരാജൻ പ്രതികരിച്ചു. വിദ്യ എസ്.എഫ്.ഐ നേതാവല്ലെന്നും ഇക്കാര്യത്തിൽ അവർക്ക് പിന്തുണയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പണ്ടെങ്ങോ എസ്.എഫ്.ഐ ആയിരുന്നവർ ചെയ്തതിനൊക്കെ സംഘടന എങ്ങനെ ഉത്തരവാദിയാകുമെന്ന് എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന മന്ത്രി എം.ബി. രാജേഷ് ചോദിച്ചു.

അദ്ധ്യാപക ജോലിക്ക് വ്യാജരേഖ ചമച്ചതിന് കൃത്യമായ തെളിവുള്ള സാഹചര്യത്തിൽ വിദ്യയെ ഒരു പിന്തുണയ്ക്കാനാവില്ലെന്ന ബോദ്ധ്യം സി.പി.എം നേതൃത്വത്തിനുണ്ട്. മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ വിദ്യക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. 'എന്നാലും എന്റെ വിദ്യേ' എന്ന ഫേസ്ബുക് പോസ്റ്റിട്ട ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ശ്രീമതിയും വിദ്യയെ തള്ളിപ്പറഞ്ഞു,

തലസ്ഥാനത്ത് എസ്.എഫ്.ഐ ജില്ലാ പ്രതിനിധി സമ്മേളനം ഇന്നാരംഭിക്കും.ജില്ലയിലെ സംഘടനാ നേതൃത്വത്തിനെതിരെ അടുത്തിടെ ഉയർന്ന വിവാദങ്ങളെത്തുടർന്ന് പാർട്ടി

നേതൃത്വം ഇടപെട്ട് പുതിയ ഭാരവാഹികളെ നിശ്ചയിച്ചിരുന്നു. പുതിയ ജില്ലാ പ്രസിഡന്റ് ആദർശും സെക്രട്ടറി ആദിത്യനും തുടരാനാണ് സാദ്ധ്യത.

വി​ദ്യ​ക്കെ​തി​രെ​ ​നീ​ലേ​ശ്വ​രം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു

നീ​ലേ​ശ്വ​രം​ ​(​കാ​സ​ർ​കോ​ട്)​:​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​പേ​രി​ൽ​ ​വ്യാ​ജ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ത​യ്യാ​റാ​ക്കി​ ​ജോ​ലി​ ​നേ​ടി​യ​ ​സം​ഭ​വ​ത്തി​ൽ​ ​തൃ​ക്ക​രി​പ്പൂ​ർ​ ​മ​ണി​യ​നൊ​ടി​യി​ലെ​ ​കെ.​വി​ദ്യ​ക്കെ​തി​രെ​ ​നീ​ലേ​ശ്വ​രം​ ​പൊ​ലീ​സ് ​ഇ​ന്ന​ലെ​ ​കേ​സെ​ടു​ത്തു.​ ​ക​രി​ന്ത​ളം​ ​ഗ​വ.​കോ​ളേ​ജ് ​പ്രി​ൻ​സി​പ്പ​ൽ​ ​ഇ​ൻ​ ​ചാ​ർ​ജ് ​ഡോ.​ജെ​യ്സ​ൺ​ ​ബി.​ ​ജോ​സ​ഫി​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​കേ​സെ​ടു​ത്ത​ത്.
വ്യാ​ജ​രേ​ഖ​ ​ച​മ​യ്ക്ക​ൽ,​ ​ഗൂ​ഢാ​ലോ​ച​ന,​ ​വ​ഞ്ച​ന​ ​തു​ട​ങ്ങി​യ​ ​വ​കു​പ്പു​ക​ൾ​ ​ചു​മ​ത്തി​ ​ജാ​മ്യ​മി​ല്ലാ​ത്ത​ ​വ​കു​പ്പു​ക​ൾ​ ​പ്ര​കാ​ര​മാ​ണ് ​കേ​സെ​ടു​ത്ത​തെ​ന്ന് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​കെ.​പ്രേം​ ​സ​ദ​ൻ​ ​പ​റ​ഞ്ഞു.​ 2022​ ​ജൂ​ൺ​ ​മു​ത​ൽ​ 2023​ ​മാ​ർ​ച്ച് ​വ​രെ​യു​ള്ള​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തി​ൽ​ ​വി​ദ്യ​ ​ക​രി​ന്ത​ളം​ ​കോ​ളേ​ജി​ൽ​ ​മ​ല​യാ​ളം​ ​ഗ​സ്റ്റ് ​ല​ക്ച​റ​റാ​യി​ ​ജോ​ലി​ ​നേ​ടി​യ​ത് ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​വ്യാ​ജ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​പ​യോ​ഗി​ച്ചാ​ണെ​ന്ന് ​സ്ഥി​രീ​ക​രി​ച്ച​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​കോ​ളേ​ജ് ​അ​ധി​കൃ​ത​ർ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.
ആ​രോ​പ​ണം​ ​ഉ​യ​ർ​ന്ന​തി​നെ​ ​തു​ട​ർ​ന്ന് ​കോ​ളേ​ജി​ന്റെ​ ​അ​ടി​യ​ന്ത​ര​ ​അ​ക്കാ​ഡ​മി​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​ചേ​ർ​ന്ന് ​വി​ദ്യ​യു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​ആ​ധി​കാ​രി​ക​ത​ ​പ​രി​ശോ​ധി​ക്കാ​നും​ ​തു​ട​ർ​ന്ന് ​ന​ട​പ​ടി​ ​എ​ടു​ക്കാ​നും​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​വി​ദ്യ​ ​ഹാ​ജ​രാ​ക്കി​യ​ ​എ​ക്സ്പീ​രി​യ​ൻ​സ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​പ​രി​ശോ​ധി​ക്കാ​ൻ​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന് ​അ​യ​ച്ചു​കൊ​ടു​ത്തി​രു​ന്നു.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വ്യാ​ജ​മെ​ന്ന് ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​അ​ധി​കൃ​ത​ർ​ ​വ്യ​ക്ത​മാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.

മ​ഹാ​രാ​ജാ​സി​ന്റെ
സ്വ​യം​ഭ​ര​ണം​ ​പി​ൻ​വ​ലി​ക്കാൻ
യു.​ജി.​സി​ക്ക് ​പ​രാ​തി

തി​രു​വ​ന​ന്ത​പു​രം​:​ ​എ​റ​ണാ​കു​ളം​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ൻ​റെ​ ​ഓ​ട്ടോ​ണ​മ​സ് ​പ​ദ​വി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​യു.​ജി.​സി​ക്കും​ ​ഗ​വ​ർ​ണ​‌​ർ​ക്കും​ ​സേ​വ് ​യൂ​ണി​വേ​ഴ്സി​റ്റി​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​നി​വേ​ദ​നം​ ​ന​ൽ​കി.​ ​എം.​ജി​ ​വാ​ഴ്സി​റ്റി​യി​ലാ​ണ് ​കോ​ളേ​ജ് ​അ​ഫി​ലി​യേ​റ്റ് ​ചെ​യ്തി​ട്ടു​ള്ള​ത്.​ ​കോ​ളേ​ജ് ​ഭ​ര​ണ​വും​ ​പ​രീ​ക്ഷാ​ ​ന​ട​ത്തി​പ്പ​ട​ക്കം​ ​അ​ക്കാ​ഡ​മി​ക് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും​ ​കോ​ളേ​ജി​ലെ​ ​ഒ​രു​ ​വി​ഭാ​ഗം​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​നാ​ ​നേ​താ​ക്ക​ളു​ടെ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്.​ ​ജ​യി​ലി​ലാ​യി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​നാ​ ​നേ​താ​വി​ന് ​പ​രോ​ൾ​ ​ല​ഭി​ക്കാ​ൻ​ ​കോ​ട​തി​യി​ൽ​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​ഹാ​ജ​രാ​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ച്ച​ത്.​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​ ​പി​ൻ​വ​ലി​ച്ച് ​പ​രീ​ക്ഷ​ ​ന​ട​ത്തി​പ്പ​ട​ക്കം​ ​എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്നും​ ​കാ​മ്പെ​യി​ൻ​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.

വി​ദ്യ​യെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​ ​അ​ന്വേ​ഷ​ണം
ന​ട​ത്ത​ണം​:​ ​എ.​ഐ.​വൈ.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജി​ന്റെ​ ​പേ​രി​ൽ​ ​വ്യാ​ജ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​ ​കോ​ളേ​ജു​ക​ളി​ൽ​ ​അ​ദ്ധ്യാ​പ​ക​ ​ജോ​ലി​ക്ക് ​ശ്ര​മി​ച്ച​ ​കെ.​ ​വി​ദ്യ​യെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്ത​ണ​മെ​ന്ന് ​എ.​ഐ.​വൈ.​എ​ഫ് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​എ​ൻ.​അ​രു​ണും​ ​സെ​ക്ര​ട്ട​റി​ ​ടി.​ടി​ ​ജി​സ്‌​മോ​നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​മ​ഹാ​രാ​ജാ​സ് ​കോ​ളേ​ജ് ​അ​ധി​കൃ​ത​രു​ടെ​ ​ഭാ​ഗ​ത്ത് ​നി​ന്ന് ​വി​ദ്യ​ക്ക് ​സ​ഹാ​യം​ ​ല​ഭി​ച്ചി​രു​ന്നോ​ ​എ​ന്ന് ​അ​ന്വേ​ഷി​ക്ക​ണം.​ ​ഇ​ത്ത​രം​ ​സം​ഭ​വ​ങ്ങ​ൾ​ ​എ​ൽ.​ഡി.​എ​ഫ് ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​തി​ച്ഛാ​യ​യ്ക്ക് ​മ​ങ്ങ​ലേ​ൽ​പ്പി​ക്കു​മെ​ന്നും​ ​ഭാ​ര​വാ​ഹി​ക​ൾ​ ​പ​റ​ഞ്ഞു.

വി​ദ്യ​യ്ക്ക് ​സി.​പി.​എം
പി​ൻ​ബ​ലം​:​ ​കെ.​സു​ധാ​ക​രൻ

ക​ണ്ണൂ​ർ​:​ ​ആ​രു​ടെ​യും​ ​പി​ൻ​ബ​ല​മി​ല്ലാ​തെ​ ​വി​ദ്യ​യ്ക്ക് ​കോ​ള​ജു​ക​ളി​ൽ​ ​ഇ​ത്ര​ ​വ​ലി​യ​ ​ത​ട്ടി​പ്പ് ​ന​ട​ത്താ​ൻ​ ​പ​റ്റി​ല്ലെ​ന്നും​ ​ഇ​തു​പോ​ലു​ള്ള​ ​ക്രി​മി​ന​ലു​ക​ളെ​ ​സം​ര​ക്ഷി​ക്കു​ക​ ​സി.​പി.​എ​മ്മി​ന്റെ​ ​പൊ​തു​ ​ന​യ​മാ​ണെ​ന്നും​ ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​ആ​രോ​പി​ച്ചു.
അ​ധി​കാ​രം​ ​ദു​ർ​വി​നി​യോ​ഗം​ ​ചെ​യ്യു​ന്ന​ ​കാ​ഴ്ച​യാ​ണ് ​മു​ൻ​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​ന​മ്മ​ൾ​ ​ക​ണ്ട​ത്.​ ​കൊ​ള്ള​ക്കാ​രു​ടെ​യും​ ​കൊ​ള്ളി​വ​യ്പു​കാ​രു​ടെ​യും​ ​ക്രി​മി​ന​ലു​ക​ളു​ടെ​യും​ ​വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ​യും​ ​സ​ർ​ക്ക​സ് ​കൂ​ടാ​ര​മാ​യി​ ​സി.​പി.​എം​ ​മാ​റി.​ ​ഇ​ത് ​പു​നഃ​പ​രി​ശോ​ധി​ക്കേ​ണ്ട​ ​സ​മ​യം​ ​അ​തി​ക്ര​മി​ച്ചു.​ ​വാ​വി​നും​ ​സം​ക്രാ​ന്തി​ക്കും​ ​ഗോ​വി​ന്ദ​ന് ​വെ​ളി​പാ​ടു​ണ്ടാ​യി​ട്ട് ​കാ​ര്യ​മി​ല്ലെ​ന്നും​ ​കെ.​ ​സു​ധാ​ക​ര​ൻ​ ​പ​റ​ഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CPM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.