തിരുവനന്തപുരം: ബൈക്കിന് മണിക്കൂറിൽ 1240 കി.മി സ്പീഡെന്ന് കാട്ടി എ.ഐ ക്യാമറ പിഴ ഈടാക്കിയെന്ന തരത്തിലുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് മോട്ടാർ വാഹന വകുപ്പ് അറിയിച്ചു. എ.ഐ ക്യാമറികൾ അമിത വേഗത കണ്ടെത്തുന്നില്ല. എന്നാൽ മോട്ടാർ വാഹന വകുപ്പിന്റെ സെർവറിൽ നിന്ന് ചില ചെല്ലാനുകൾ അയച്ചപ്പോൾ സാങ്കേതിക തകരാറുണ്ടായി. അത് ഉടൻ പരിഹരിച്ചെന്നും എം.വി.ഡി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |