വിഴിഞ്ഞം:സിഗരറ്റ് വാങ്ങാൻ ബൈക്ക് നൽകാത്തതിന് മർദ്ദിച്ച് കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾ അറസ്റ്റിൽ.
വെള്ളായണി പുഞ്ചക്കരി പമ്പ് ഹൗസിനു സമീപം കഴിഞ്ഞ 28ന് രാത്രി 8.45നുണ്ടായ സംഭവത്തിൽ പാലപ്പൂര് സ്വദേശികളായ മനുകുമാർ(30), രതീഷ്(41) എന്നിവരെയാണ് തിരുവല്ലം എസ്.ഐ മാരായ കെ.പി.അനൂപ്, രാധാകൃഷ്ണൻ, മോഹനചന്ദ്രൻ, സി.പി.ഒ മാരായ ബിജേഷ്, ശ്രീജിത്ത് എന്നിവർ അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശി ഷിനാസിനാണ് മർദ്ദനമേറ്റത്. കൂട്ടുകാരനുമായി വരുമ്പോഴാണ് ബൈക്ക് ആവശ്യപ്പെട്ടത്, തള്ളിവീഴ്ത്തി മർദ്ദിക്കുകയും അസഭ്യം പറയുകയുംചെയ്തു. കഴുത്തുമുറുക്കി കൊല്ലാനും ശ്രമിച്ചു. ഷിനാസിന്റെ മൊബൈൽ ഫോൺ കല്ലുകൊണ്ടിടിച്ചു പൊട്ടിച്ചുവെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |