SignIn
Kerala Kaumudi Online
Tuesday, 24 September 2024 2.28 AM IST

ഭഗവന്ത് കേസരി ടീസർ

Increase Font Size Decrease Font Size Print Page
g

ന്ദമൂരി ബാലകൃഷ്‌ണനെയും അർജുൻ രാംപാലിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ഭഗവന്ത് കേസരി ടീസർ പുറത്തിറങ്ങി. ഐ ഡോണ്ട് കെയർ എന്നാണ് ടാഗ്‌ ലൈൻ. ടൈറ്റിൽ പോസ്റ്ററിൽ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്‌തംഭവും ഉൾപ്പെടുത്തിയിട്ടുണ്ട്. മുട്ടുക്കുത്തി ആക്രോശത്തോടെ നിലത്ത് ആയുധം കുത്തിയിറക്കുന്ന നന്ദമൂരി ബാലകൃഷ്ണയെ പോസ്റ്ററിൽ കാണാം. സോൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ്. മുഴുനീള ആക്ഷൻ എന്റർടെയ്നറായാണ് ചിത്രം ഒരുക്കുന്നത്. കാജൽ അഗർവാൾ നായികയാവുന്ന ചിത്രത്തിൽ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഷൈൻ സ്‌ക്രീൻസിന്റെ ബാനറിൽ സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേർന്നാണ് നിർമ്മാണം. എസ്. തമൻ ആണ് സംഗീതം. സി. രാം പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ദസറ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.