മംഗളുരു: സ്ഥിരമായി പിന്തുടർന്ന് ശല്യം ചെയ്ത് വന്നിരുന്ന യുവാവിനെ ചെരുപ്പൂരിയടിച്ച് വിദ്യാർത്ഥിനി. ഉഡുപ്പി ജില്ലയിലെ കുന്ദാപുര ഗ്രാമത്തിൽ വെള്ളിയാഴ്ച്ചയാണ് സംഭവമുണ്ടായത്. തന്റെ പിറകെ നടന്ന് ശല്യം ചെയ്ത നസീർ എന്ന യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ യുവതി പിടികൂടി. പിന്നാലെ പ്രദേശവാസികളുടെ സാന്നിദ്ധ്യത്തിൽ തന്നെ ചെരുപ്പൂരി അടിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിരുന്നു.
പെൺകുട്ടി ഹോസ്റ്റലിലേയ്ക്കും കോളേജിലേയ്ക്കും പോകുമ്പോഴും വരുമ്പോഴും 35-കാരനായ നസീർ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്ത് വരികയായിരുന്നു എന്നാണ് വിവരം. സഹികെട്ട വിദ്യാർത്ഥിനി നാട്ടുകാരെ വിവരമറിയിച്ചു. പിന്നാലെ കുന്ദാപുര നഗരത്തിലെ ഒക്‌വാദി റോഡിൽ നസീറിനെ നാട്ടുകാരും പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിന് കൈമാറി.
#JustNow | கர்நாடகா மாநிலம், உடுப்பி மாவட்டத்தில் உள்ள குந்தாபுராவில் பாலியல் தொந்தரவு கொடுத்த 35 வயது நபரை, கல்லூரி மாணவி ஒருவர் ஊர்மக்கள் முன்னிலையில் செருப்பால் அடித்துள்ளார். https://t.co/VkcQSRRy0E | #Karnataka #Kundapura #Udupi #Harassment #SexualHarassment #ITamilNews pic.twitter.com/PqyXy2XY67
— i Tamil News | i தமிழ் நியூஸ் (@ITamilTVNews) June 10, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |