മട്ടാഞ്ചേരി: സ്ഥിരം കുറ്രവാളിയായ വൃദ്ധൻ കഞ്ചാവുമായി പിടിയിൽ. പള്ളുരുത്തി കായംകുളം വീട്ടിൽ സഹീറാണ് ( 63, പൂച്ച സഹീർ) പിടിയിലായത്. 560 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്ന് കണ്ടെടുത്തു.
തമിഴ്നാട്ടിൽ നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് പള്ളുരുത്തിയിൽ എത്തിച്ച് വാടക വീട് കേന്ദ്രീകരിച്ചാണ് സഹീർ വിറ്റിരുന്നത്. ഒരു പൊതി കഞ്ചാവ് 500 രൂപ നിരക്കിലും 50 ഗ്രാമിന് 3000 രൂപ നിരക്കിലുമായിരുന്നു കച്ചവടം. മാസങ്ങളോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.എസ്. ജയന്റെ നേതൃത്വത്തിലെ പരിശോധനയിൽ സിവിൽ എക്സൈസ് ഓഫിസർമാരായ പി.എക്സ്. റൂബൻ, ശരത്, എസ്. വിമൽരാജ്, വനിതാ സി.ഇ.ഒ കനക, അജയൻ എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |