കൊച്ചി: പ്രതികളെ ഡോക്ടർമാർക്കും മജിസ്ട്രേറ്റുമാർക്കും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കാനായി പൊലീസ് തയ്യാറാക്കിയ കരട് പ്രോട്ടോക്കോൾ കൂടുതൽ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി അന്തിമമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം താനാളൂർ കുടുംബാരോഗ്യകേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ ഡോ. പ്രതിഭ ഹൈക്കോടതിയിൽ ഉപഹർജി നൽകി. കൊട്ടാരക്കരയിൽ ഡോ. വന്ദനദാസ് കുത്തേറ്റു മരിച്ചു സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഡോ. പ്രതിഭ ഉപഹർജി നൽകിയത്. പ്രോട്ടോക്കോൾ സംബന്ധിച്ചു ചർച്ച നടത്താൻ ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത യോഗത്തിലും ഹർജിക്കാരി പങ്കെടുത്തിരുന്നു. മെഡിക്കൽ കോളേജുകളടക്കമുള്ള സർക്കാർ ആശുപത്രികളിൽ ആരോഗ്യവകുപ്പിന്റെ നിയന്ത്രണത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഡോ. പ്രതിഭ ഉന്നയിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |