ഇസ്താംബുൾ : തുർക്കിയിലെ റോക്കറ്റ് ഫാക്ടറിയിലുണ്ടായ ഉഗ്രസ്ഫോടനത്തിൽ അഞ്ച് ജീവനക്കാർ കൊല്ലപ്പെട്ടു. തലസ്ഥാനമായ അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ കിഴക്ക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള എം.കെ.ഇ റോക്കറ്റ് ആൻഡ് എക്സ്പ്ലോസീവ്സ് ഫാക്ടറിയിൽ പ്രാദേശിക സമയം ഇന്നലെ രാവിലെ 08:45നാണ് സ്ഫോടനമുണ്ടായത്. ഡൈനമൈറ്റ് ഡിപ്പാർട്ട്മെന്റിലെ രാസപരീക്ഷണമാണ് സ്ഫോടനത്തിനിടയാക്കിയത്. നിരവധി പേർക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. സ്ഫോടനത്തിൽ ഫാക്ടറിക്ക് സമീപത്തെ വീടുകളുടെയും കടകളുടെയും ജനലുകൾ തകർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |