SignIn
Kerala Kaumudi Online
Sunday, 01 September 2024 7.39 AM IST

ഒപ്പം താമസിച്ചിരുന്ന 27കാരിയെ യുവാവ് വീട്ടിൽക്കയറി വെട്ടിക്കൊന്നു, മാതാപിതാക്കൾക്കും സഹോദരിക്കും ഗുരുതര പരിക്ക്

Increase Font Size Decrease Font Size Print Page
rajitha

റാന്നി: കാപ്പ കേസ് പ്രതിയുടെ വെട്ടേറ്റ് ഒപ്പം താമസിച്ചുവന്നിരുന്ന യുവതി മരിച്ചു. ചെറുകോൽ കീക്കൊഴുർ പുള്ളിക്കാട്ടിൽപടി മലർവാടി ജംഗ്ഷന് സമീപം ഇരട്ടത്തല പനയ്ക്കൽ വി എ രാജുവി​ന്റെ മകൾ രജിതമോൾ (27) ആണ് മരിച്ചത്. രാജുവിനും (60), ഭാര്യ ഗീത (51), ഇളയമകൾ അപ്പു (18) എന്നിവർക്കും വെട്ടേറ്റു. റാന്നി ബ്ലോക്ക്പടി വടക്കേടത്ത് അതുൽ സത്യനാണ് ആക്രമണം നടത്തിയത്.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. അതുലുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു രജിത. അതുൽ കത്തിയുമായി വീട്ടിൽ കയറി വെട്ടുകയായിരുന്നു. തടസം നിന്നപ്പോഴാണ് മറ്റുള്ളവർക്ക് പരിക്കേറ്റത്. എല്ലാവരെയും റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രജിതയുടെ ജീവൻ രക്ഷിക്കാനായില്ല.

ഒരാഴ്ച മുമ്പ് പത്തനാപുരത്ത് റബർത്തോട്ടത്തിൽ രജിതയെ കൂട്ടിക്കൊണ്ടുപോയി കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ വീഡിയോ രജിതയുടെ മാതാവിനെയും കാണിച്ചിരുന്നു. രാജുവിന് അടിയന്തര ഓപ്പറേഷൻ വേണമെന്ന് ഡോക്ടർമാർ അറിയിച്ചു. മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. നിരവധി കേസുകളിലെ പ്രതിയാണ് അതുൽ. ഇയാൾക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, RAJITHA, ATHUL SATHYAN, MURDER, RANNI, KAPA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.