തിരുവനന്തപുരം: ജൂണിൽ യൂണിറ്റിന് 19 പൈസാവീതം വാങ്ങിയിരുന്ന വൈദ്യുതി സർചാർജ്ജ് ജൂലായ് ഒന്നുമുതൽ 18 പൈസയായി കുറയും.കെ.എസ്.ഇ.ബി യുടെ സർചാർജ്ജ് 10 പൈസയിൽ നിന്ന് 9 പൈസയായി കുറയുന്നതാണ് കാരണം. വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച 9 പൈസയും ജൂൺ മാസത്തിൽ പുറമെ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ പേരിലുണ്ടായ അധിക ചെലവ് പരിഹരിക്കാൻ കെ.എസ്.ഇ.ബി ഏർപ്പെടുത്തുന്ന 9 പൈസയും ചേർത്താണ് 18 പൈസ യൂണിറ്റിന് അധികം നൽകേണ്ടിവരുന്നത്. പുതിയ നിയമം അനുസരിച്ച് പുറമെ നിന്ന് വൈദ്യുതി വാങ്ങാനായി ചെലവാക്കുന്ന അധികം തുക അതത് മാസം തന്നെ സർചാർജ്ജായി ഈടാക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |