കൊച്ചി: കൃഷി മൃഗസംരക്ഷണ ഭക്ഷ്യ സംസ്‌കരണ പാർലിമെന്റ് സ്ഥിരം സമിതി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) സന്ദർശിച്ചു. കർണാടകയിലെ ബാഗൽകോട്ടിൽ നിന്നുള്ള ലോക്‌സഭാംഗം പി.സി. ഗഡ്ഡിഗൗഡർ അദ്ധ്യക്ഷനായ സമിതി സി.എം.എഫ്.ആർഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണനുമായും വകുപ്പ് മേധാവികളുമായും ചർച്ച നടത്തി. ആറ് എം.പിമാരാണ് സംഘത്തിലുണ്ടായിരുന്നത്.
വിവിധ ഗവേഷണപ്രവർത്തനങ്ങൾ സമിതിക്ക് മുമ്പിൽ അവതരിപ്പിച്ചു. സമുദ്രമത്സ്യമേഖലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, കൂടുമത്സ്യകൃഷി, കടൽപായൽ കൃഷി, സമുദ്രജൈവവൈവിധ്യം, ന്യൂട്രാസ്യൂട്ടിക്കൽ ഉത്പാദനം, സാമൂഹികസാമ്പത്തിക സ്ഥിതി തുടങ്ങിയവ സമിതി വിലയിരുത്തി.
ഡോ അനിൽ സുഖ്ദിയോറാവു ബോണ്ടെ, മസ്താൻ റാവു ബീഡ, രാംനാഥ് താക്കൂർ, ദേവേന്ദ്ര സിംഗ്, റാമിലാബെൻ ബെച്ചാർഭായി ബാര എന്നീ എംപി.മാരും സെക്രട്ടറി ഉത്തംചന്ദ് ഭരദ്വാജ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |