SignIn
Kerala Kaumudi Online
Monday, 29 July 2024 2.49 PM IST

സാമ്പത്തിക പ്രതിസന്ധി, കട തുറക്കാൻ സാധിച്ചില്ല; തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിൽ യുവാവ് തൂങ്ങിമരിച്ചു

bus-terminal

തിരുവനന്തപുരം: തമ്പാനൂർ കെ എസ് ആർ ടി സി ടെർമിനലിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ. നാലാഞ്ചിറ സ്വദേശി ബിനു കുമാറാണ് മരിച്ചത്. വാടകയ്‌ക്കെടുത്ത കടയിൽ വ്യാപാരം തുടങ്ങാനാകാത്തതിലെ മനോവിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ഇന്ന് വെെകുന്നേരം അഞ്ചരയോടെയാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കെ എസ് ആർ ടി സിയുടെ തമ്പാനൂരിലുള്ള ബസ് ടെർമിനലിന്റെ താഴത്തെ നിലയിലാണ് ബിനുവിന് കടയുണ്ടായിരുന്നത്. ഇതിനോട് ചേർന്ന് ഒരു ബേക്കറി കട തുടങ്ങാൻ തീരുമാനിച്ചു. ഇതിനായി കെ ടി ഡി എഫ് സി യുടെ കെെയിൽ നിന്ന് മുറി വാടകയ്‌ക്കെടുത്തിരുന്നു. എന്നാൽ പിന്നീട് ഉണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം മുറിയുടെ വാടക നൽകാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കട തുറക്കാൻ അനുവാദവും ലഭിച്ചില്ല. ഇതിന്റെ മനോവിഷമത്തിലായിരുന്നു ബിനു. ഈ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് വ്യാപാര സമിതി അംഗങ്ങൾ പറയുന്നു.

ഇന്ന് കടയുടെ ഷർട്ടർ പകുതി തുറന്ന നിലയിലായിരുന്നു. മുറിക്കുള്ളിൽ ലെെറ്റ് കണ്ടതിനെ തുടർന്ന് സെക്യൂരിറ്റി വന്ന് പരിശോധിച്ചപ്പോഴാണ് ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് തമ്പാനൂർ പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUS TERMINAL, THAMPANOOR, TVM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.