കേരളത്തിലെ എം എൽ എമാരുടേയും മന്ത്രിമാരുടേയും ശമ്പളം അവർ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്തം വച്ചു നോക്കുമ്പോൾ വളരെ കുറവെന്ന് ദുരന്ത നിവാരണ വിദഗ്ദൻ മുരളി തുമ്മാരുകുടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം ഇതുസംബന്ധിച്ച് പ്രതികരിച്ചത്.
ഓരോ സംസ്ഥാനത്തെയും എം എൽ എമാരുടെ ശമ്പളത്തെക്കുറിച്ച് ഒരു ദേശീയ മാദ്ധ്യമത്തിൽ വന്ന റിപ്പോർട്ട് പങ്കുവച്ചുകൊണ്ടാണ് മുരളി തുമ്മാരുകുടിയുടെ പ്രതികരണം. ഈ റിപ്പോർട്ട് എപ്പോഴാണ് പുറത്തുവന്നതെന്ന് വ്യക്തമല്ല.
ദേശീയ മാദ്ധ്യമത്തിലെ റിപ്പോർട്ട് പ്രകാരം ജാർഖണ്ഡിലാണ് ജനപ്രതിനിധികൾക്ക് ഏറ്റവും കൂടുതൽ ശമ്പളം കൊടുക്കുന്നത്. ആ കണക്കുകൾ പ്രകാരം കേരളമാണ് ഏറ്റവും പിന്നിൽ. എഴുപതിനായിരം രൂപയാണ് ശമ്പളം കൊടുക്കുന്നത്. കേരളത്തിലെ എം എൽ എ മാരുടേയും മന്ത്രിമാരുടേയും ശമ്പളം അവർ ചെയ്യുന്ന തൊഴിലിന്റെ ഉത്തരവാദിത്തം വച്ചു നോക്കുമ്പോൾ ഏറെ കുറവാണെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
എം എൽ എ മാരുടെ ശമ്പളം
മുൻപും പറഞ്ഞിട്ടുള്ളതാണ്
കേരളത്തിലെ എം എൽ എ മാരുടേയും മന്ത്രിമാരുടേയും ശമ്പളം അവർ ചെയ്യുന്ന തൊഴിലിന്റെ
ഉത്തരവാദിത്തം വച്ചു നോക്കുമ്പോൾ ഏറെ കുറവാണ്. ആളോഹരി വരുമാനത്തിലും സാമ്പത്തിക വളർച്ചയിലും ദേശീയ ശരാശരിയിൽ നിന്നും ഏറെ മുന്നിൽ നിൽക്കുന്ന സംസ്ഥാനത്തെ ജനപ്രതിനിധികളുടെ ശമ്പളവും അനുപാതികമായി ഉയർത്തേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |