മനാമ: ബഹ്‌റൈനിൽ മലയാളി വിദ്യാർത്ഥി ബാൽക്കണിയിൽ നിന്ന് വീണ് മരിച്ച നിലയിൽ. കണ്ണൂർ പഴയങ്ങാടി മുട്ടം വെള്ളച്ചാൽ സ്വദേശി സയാൻ അഹമ്മദ് (14) ആണ് മരിച്ചത്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബഹ്‌റൈൻ ജുഫൈറിലെ കെട്ടിടത്തിന്റെ 11-ാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ബഹ്‌റൈൻ ന്യൂ മില്ലേനിയം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് സയാൻ. ബിസിനസുകാരനായ ഷജീറിന്റെയും ഫായിസയുടെയും മകനാണ്. അടുത്തിടെയാണ് കുടുംബം ഒമാനിൽ നിന്ന് ബഹ്‌റൈനിൽ താമസമാരംഭിച്ചത്. മൃതദേഹം സല്‌മാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |