തിരുവനന്തപുരം ജില്ലയിലെ ശ്രീകാര്യം കരിയത്തിന് അടുത്തുള്ള ഒരു വീട്ടിലേക്കാണ് വാവ സുരേഷിന്റെ യാത്ര. വീടിന് ചുറ്റും വിശാലമായ പറമ്പ്, ഒരു തെങ്ങിന്റെ ചുവട്ടിലാണ് പാമ്പിനെ കണ്ടത്.
തൊണ്ടിന്റെയും തടിക്കഷണങ്ങളുടെയും ഇടയിലാണ് പാമ്പ് കയറിയത്. വാവ അതെല്ലാം ഓരോന്നായി മാറ്റിത്തുടങ്ങി. പക്ഷെ പാമ്പിനെ കണ്ടെത്താനായില്ല. മണിക്കൂറുകളോളം പറമ്പ് മുഴുവൻ ഓടിനടന്ന് വാവയുടെ തെരച്ചിൽ. വാവ സുരേഷ് നന്നേ ക്ഷീണിച്ചു. ഇതിനിടയിൽ അദ്ദേഹം പാമ്പിനെ കണ്ടു. അപകടകാരിയായ വലിയ അണലി. കാണുക സാഹസികത നിറഞ്ഞ സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |