SignIn
Kerala Kaumudi Online
Monday, 22 July 2024 4.12 AM IST

ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ എനിക്ക് ഒരു ദിനത്തിന്റെ ആവശ്യം ഇല്ല

biju-karakonam

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിവസം ആണ്, ആണോ. അങ്ങനെ ഒരു ദിവസം യുണൈറ്റഡ് നേഷൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടണ്ടോ? ഇല്ലാ എന്നാണ് എന്റെ ഇതുവരെയുള്ള അറിവ്. ലോകമൊട്ടാകെ ഒരുപോലെ ആചരിച്ചുവരുന്ന പ്രധാന ദിനങ്ങൾ എല്ലാം തീരുമാനിക്കുന്നതും പ്രഖ്യാപിക്കുന്നതും യുണൈറ്റഡ് നേഷൻസ് ആണ്. ഫോട്ടോഗ്രാഫിക് വേണ്ടി ഒരു ദിവസം യുണൈറ്റഡ് നേഷൻസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഇന്ന് ലോകത്ത് ഏറ്റവും അധികം ആളുകളുടെ ഹോബി ഫോട്ടോഗ്രാഫി ആണ്. ലോകത്ത് അംഗീകരിച്ചിട്ടുള്ള എഴ്
ഫൈൻ ആർട്ടുകളുടെ സ്ഥാനത്ത് ഇന്ന് പുതിയ കാലഘട്ടത്തിന്റെ മറ്റൊരു സുന്ദരകലയായ ഫോട്ടോഗ്രാഫിയുടെ സ്ഥാനം എട്ടാമത്തെ ഫൈൻ ആർട്ട് ആയി മാറിയിരിക്കുന്നു. ഇന്ന് ലോകത്ത് എല്ലാ കലകളും നിലനിൽക്കുന്നതിനും പ്രചരിക്കുന്നതിനും ഫോട്ടോഗ്രാഫിയുടെ സഹായം അനിവാര്യമാണ്.

ലോക ഫോട്ടോഗ്രാഫിയുടെ ചരിത്രം നോക്കിയാൽ ഈ ഫോട്ടോഗ്രാഫി ദിനം ഒരു ചതിയുടെ കഥ കൂടി ആണ് വെളിവാക്കുന്നത്. ലൂയി ടെഗ്വെരെ എന്ന ഫ്രഞ്ചുകാരനെയാണ് ഫോട്ടോഗ്രാഫിയുടെ പിതാവായി കാണുന്നത്. എന്നാൽ അതിനും എത്രയോ വർഷങ്ങൾക്ക് മുൻപ് ജോസപ് നിപസം ആയിരുന്നു ആദ്യമായി ഒരു ചിത്രം രാസക്കൂട്ടുകൾ കൊണ്ട് നിർമിച്ച ഒരു പ്രതലത്തിൽ പതിപ്പിച്ചത്. ഒരു ഗ്രീക്ക് തത്വചിന്തകനായ അരിസ്റ്റോട്ടിൽ ആയിരുന്നു ആദ്യമായി ഒരു അടച്ചിട്ട മുറിയിൽ ഒരു ചുവരിലെ ഒരു സുഷിരത്തിലൂടെ സൂര്യപ്രകാശം അകത്തുകടത്തി പുറത്തെ ചെടിയുടെ നിഴൽ അപ്പുറത്തെ ചുവരിൽ പതിപ്പിക്കുന്ന രീതി അവതരിപ്പിച്ചത്. പിൽക്കാലത്തു ഫോട്ടോഗാഫിയുടെ കണ്ടുപിടിത്തത്തിന് പ്രോചോദനമായ ക്യാമറ ഓബ്സ്‌ക്യൂറ എന്ന ഉപകരണത്തിന്റെ കണ്ടത്തലിനു കാരണമായത്.


ഫോട്ടോഗ്രാഫ്യുടെ കണ്ടുപിടിത്തത്തിനുള്ള പലപല പരീക്ഷണങ്ങളും നടന്നിരുന്നതു ആയിരത്തി എണ്ണൂറുകളിൽ ആയിരുന്നു ഫോട്ടോഗ്രാഫ് എന്ന വാക്കിന്റെ അർഥം പ്രകാശം കൊണ്ട് വരയ്ക്കുക എന്നാണ് (drawing with light’ ). 'ഫോട്ടോഗ്രാഫ്' എന്ന വാക്ക് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഫോട്ടോഗ്രാഫി പയനിയറായ സർ ജോൺ ഹെർഷൽ ഉപയോഗിച്ചു. 'വെളിച്ചം' എന്നർത്ഥം വരുന്ന ഫോസ് (photos), (ജനിതകം: (photos), എന്ന ഗ്രീക്ക് പദങ്ങളിൽ നിന്നും 'വരയ്ക്കൽ അല്ലെങ്കിൽ എഴുത്ത്' എന്നർത്ഥം വരുന്ന ഗ്രാഫിൽ (graph) നിന്നുമാണ് ഈവാക്ക് ഉരുത്തിരിഞ്ഞത് .

പലപല പരീക്ഷണങ്ങൾ ഫോട്ടോഗ്രാഫിയിൽ നടത്തിയിരുന്നെങ്കിലും ആർക്കും ഈ ചിത്രങ്ങളെ സ്ഥായിയായി ഏതെങ്കിലും പ്രതലത്തിൽ പതിപ്പിക്കുവാൻ സാധിച്ചിരുന്നില്ല. 1826ൽ, ആദ്യത്തെ യഥാർത്ഥ ക്യാമറ ഫോട്ടോ എടുക്കുന്നതിൽ ജോസഫ് നീപ്സ് വിജയിച്ചു. കുറഞ്ഞത് 8 മണിക്കൂറെങ്കിലും എക്സ്‌പോഷർ സമയം ആവശ്യമായ ബിറ്റുമെൻ പൂശിയ പ്യൂട്ടർ ഷീറ്റ് അദ്ദേഹം ഉപയോഗിച്ചു. ഫ്രാൻസിലെ സെന്റ്ലൂപ്പ്ഡിവാരെന്നെസിലെ അദ്ദേഹത്തിന്റെ വർക്ക് റൂമിൽ നിന്നുള്ള കാഴ്ച. ക്യാമറ ഒബ്സ്‌ക്യൂറയുടെ സഹായത്തോടെ നേടിയ ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിലെ ഏറ്റവും പഴയ ഫോട്ടോഗ്രാഫായി നീപ്സ് ഹെലിയോഗ്രാഫ് കണക്കാക്കപ്പെടുന്നു. ചിത്രകാരൻ ലൂയിസ് ജാക്വസ് മണ്ടേ ഡാഗുറെ നിപ്സ്‌ന്റെ ഈ നേട്ടത്തിൽ വളരെ ആവേശഭരിതനായി, അദ്ദേഹം നീപ്സുമായി പങ്കാളിയാകാൻ തീരുമാനിച്ചു. വെള്ളി പൂശിയ ചെമ്പ് ഷീറ്റുകളും മെർക്കുറി നീരാവിയും ഉപയോഗിച്ച് ഡാഗെറെ ഈ പ്രക്രിയ വികസിപ്പിക്കുകയും പരിഷ്‌കരിക്കുകയും ടിങ്കർ ചെയ്യുകയും ചെയ്തു. അദ്ദേഹം ഈ പ്രക്രിയ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ, എക്സ്‌പോഷർ സമയം ഗണ്യമായി കുറയ്ക്കാൻ ഡാഗറിന് കഴിഞ്ഞു. ഇവർ രണ്ടപേരും തമ്മിൽ പത്തുവർഷത്തേക്ക് ഒരു കരാർ ഉണ്ടായിരുന്നു. ലണ്ടനിലുള്ള റോയൽ സൊസൈറ്റി ആയിരുന്നു അക്കാലത്തു ശാസ്ത്രീയമായ കണ്ടുപിടുത്തങ്ങൾക്കു അംഗീകാരം കൊടുത്തിരുന്നത്. അവരുടെ മുന്നിൽ നിപ്സ്ൺ തന്റെ കണ്ടുപിടുത്തങ്ങൾ അവതരിപ്പിച്ചെങ്കിലും അതിന്റെ രാസക്കൂട്ടുകളുടെ രഹസ്യം വെളിപ്പെടുത്താത്ത കാരണം അതിനു അംഗീകാരം ലഭിച്ചില്ല.


നിപ്സ്‌ന്റെ പെട്ടെന്നുള്ള മരണത്തിനു ശേഷം ഡാഗുറെ ഈ കണ്ടെത്തലുകൾ എല്ലാം സ്വന്തം പേരിലാക്കിമാറ്റിയെന്നും അതൊരു വലിയ ചതിയായിരുന്നു എന്നും ബ്രിട്ടണിയിലെ നോർവിച്ചിൽ ജനിച്ച ലേഡി എലിസബേത് ഈസ്റ്റിലേക്ക് 1857 ഇൽ രചിച്ച ആദ്യത്തെ ഫോട്ടോഗ്രാഫി യുടെ ചരിത്ര ഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിട്ടണിയിലെ നോർവിച്ചിൽ നോർവിച് ഫോട്ടോഗ്രാഫി സൊസൈറ്റി എന്നൊരു സൊസൈറ്റി ആയിരത്തി എണ്ണൂറുകളുടെ അവസാനത്തിൽ പ്രവർത്തനം ആരംഭിച്ചു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ഫോട്ടോഗ്രാഫി സൊസൈറ്റി കളിൽ ഒന്നായി ഇന്നും സജീവമായി പ്രവർത്തിച്ചുവരുന്നു. ഇവരുടെ വെബ്‌സൈറ്റിൽ നേച്ചർ ആൻഡ് വൈൽഡ്‌ലൈഫ് എന്ന പേജിൽ എന്റെ ഒരു ഉദ്ധരണി (quote )ആണ് കൊടുത്തിരിക്കുന്നത് എന്നത് അഭിമാനമായി ഈ സന്ദർഭത്തിൽ ഓർത്തപോകുന്നു.


ഫോട്ടോഗ്രാഫിയുടെ ചരിത്രത്തിൽ ഒരുപാട് ദിവസങ്ങൾ പ്രാധാന്യമർഹിക്കുന്നു. അതിൽ ഒന്ന് മാത്രമാണ് ആഗസ്റ്റ് 19. 1839 ആഗസ്റ്റ് പത്തൊൻപതിന് ആയിരുന്നു ഫ്രഞ്ച് ഗവണ്മെന്റ് ഫോട്ടോഗ്രാഫിയെ ജനകീയമാക്കിയത്. ലൂയിസ് ദാഗെരെയിൽ നിന്ന് അന്നത്തെ ഫോട്ടോഗ്രാഫി ടെക്നിക്കിന്റെ അവകാശം പണം നൽകി വാങ്ങി ഫ്രീയായി ജനങ്ങൾക്ക് ഉപയോഗിക്കാൻ നൽകിയത് ഫ്രഞ്ച് ഗവണ്മെന്റ് ആയിരുന്നു. അതിറെ ചുവടുപിടിച്ചാണ് ഫോട്ടോഗ്രാഫി ദിനമായി ചില സംഘടനകൾ ഈ ദിനത്തെ ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കാൻ തുടങ്ങിയത്.


ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ എനിക്ക് ഒരു ദിനത്തിന്റെ ആവശ്യം ഇല്ല ഫോട്ടോഗ്രാഫി ആഘോഷിക്കാൻ. ആഘോഷങ്ങൾ ഇന്ന് എല്ലാം വെറും കച്ചവട തന്ദ്രം മാത്രമാണ്. എല്ലാ ലോക ദിനങ്ങളും തീരുമാനിക്കുന്നതും പ്രഖ്യപിക്കുന്നതും യുണൈറ്റഡ് നേഷൻസ് ആണ്. ഡച ഇതുവരെയും ഫോട്ടോഗ്രാഫിക്കവേണ്ടി ഒരു ദിനം തീരുമാനിച്ചിട്ടില്ല അതുകൊണ്ട് തന്നെ ലോകദിനം എന്ന് കൊണ്ടാടാൻ ഔദ്യോധികമായി ശരിയല്ല. ഏതെങ്കിലും ഒരു രാജ്യത്തിനോ സംഘടനകൾക്കോ വ്യക്തികൾക്കോ ലോകദിനം ഔദ്യധികമായി പ്രഘ്യാപിക്കാമെങ്കിൽ ഇന്ത്യക്കു ഗാന്ധിജയന്തി ദിനം ലോക സമാധാനദിനം ആയി പ്രഘ്യാപിക്കാനോ യോഗാ ദിവസം പ്രഘ്യാപിക്കാനോ യുണൈറ്റഡ് നാഷൻസിന്റെ സഹായം തേടേണ്ട ആവശ്യം ഇല്ലായിരുന്നല്ലോ.


പ്രാദേശികമായി പലപല ദിനങ്ങളും ആഘോഷിച്ചുവരുന്നു അതപോലെ ഒരു ദിവസം മാത്രമാണ് ഈ ലോക ഫോട്ടോഗ്രാഫി ദിനവും. അധ്യാപക ദിനം ഭാരതത്തിൽ രണ്ടെണ്ണം ഉണ്ട് ഡോക്ടർ രാജേന്ദ്രപ്രസാദിന്റെ ജന്മദിനം അധ്യാപക ദിനമായി ഭാരതത്തിൽ ആചരിക്കമ്പോൾ ലോക അധ്യാപക ദിനം ഒക്ടോബർ അഞ്ച് ആണ്.


ആഘോഷങ്ങൾ എല്ലാം നല്ലതു തന്നെ ആഘോഷിക്കുവാൻ തിരഞ്ഞെടുക്കുന്ന ദിനങ്ങൾ ചരിത്രത്തിനോട് നീതിപുലർത്തുന്നണ്ടോ എന്നതാണ് ആലോചിക്കേണ്ടത്. ആറേഴു വർഷങ്ങൾക്ക് മുൻപ് ഫോട്ടോഗ്രാഫി ദിനത്തിൽ ഒരു തീരുമാനം എടുക്കണം എന്ന് ഞാൻ യുണൈറ്റഡ് നാഷൻന് ഒരു കത്തെഴുതിയ കഥ ഇപ്പൊ ഓർക്കമ്പോൾ തമാശ തോന്നുന്നു. അതവിടെ ഏത്തിയോ എന്നും, ആരെങ്കിലും കണ്ടോ എന്നും ഒരു അറിവും ഇല്ല ഒരു മറുപടിയും കിട്ടിയതുമില്ല. ഈ ആഘോഷിക്കുന്ന സംഘടനകൾക്ക് അവരവരുടെ രാജ്യങ്ങളിലെ ഭരണാധികാരികളെ കൊണ്ട് സ്വാധീനം ചെലുത്തി ഒഫിഷ്യൽ ആയി ഒരു ദിനം ഭൂഗ്രഫിക്കു വേണ്ടി നേടിയെടുക്കാൻ ശ്രമിക്കാം. അല്ലെങ്കിൽ ഇത് തന്നെ, ഇങ്ങനെ തന്നെ മതിയെങ്കിൽ അങ്ങനെ തുടരുക.

“I don't need a day to celebrate as world photography day. As a photographer for me every day is photography day.”
― Biju Karakkonam, Nature and Wildlife Photographer.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ART, ART NEWS, WORLD PHTOGRAPHY DAY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.