ഫ്ലോറിഡ: മദ്യത്തിൽ പാറ്റ സ്‌പ്രേ ചേർത്ത് യുവാവിനെ കൊല്ലാൻ ശ്രമിച്ച യുവതി പിടിയിൽ. യു എസിലെ ഫ്ലോറിഡയിലാണ് സംഭവം. വെറോണിക്ക ക്ലെെൻ എന്ന യുവതിയെയാണ് പൊലീസ് സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തത്. 29കാരിയായ വെറോണിക്കയെ യുവാവ് ബാറിൽ വച്ചാണ് പരിചയപ്പെടുന്നത്. തുടർന്ന് യുവതി മദ്യപിക്കാൻ യുവാവിനെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.
വീട്ടിലെത്തി രണ്ട് ഗ്ലാസ് മദ്യം കുടിച്ചപ്പോൾ തന്നെ യുവാവിന് അസ്വസ്ഥത തോന്നിത്തുടങ്ങി. തനിയ്ക്ക് തന്ന മദ്യത്തിൽ പാറ്റയെ കൊല്ലാൻ ഉപയോഗിക്കുന്ന സ്‌പ്രേ ഒഴിച്ചതായി വെറോണിക്ക പറഞ്ഞതായും ഇയാൾ പൊലീസിനോട് പറഞ്ഞു. ഏകദേശം 30 മിനിറ്റോളം യുവാവ് ഛർദ്ദിച്ചു. പിന്നാലെ യുവാവ് തന്നെയാണ് പൊലീസിനെ സഹായത്തിന് വിളിച്ചത്.
തുടർന്ന് വെള്ളിയാഴ്ച പുലച്ചെ 4.30 ഓടെ ഡെലിയോൺ സ്പ്രിംഗ്സിലെ വീലർ സ്ട്രീറ്റിലെ വസതിയിൽ പൊലീസ് എത്തി. യുവാവിന്റെ ആരോഗ്യസ്ഥിതി മോശമായിരുന്നതിനാൽ ഇവർ ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ ഈ സമയം യുവതി വീട്ടിൽ ഉണ്ടായിരുന്നില്ല. പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലിൽ വീടിന്റെ പരിസരത്ത് നിന്ന് യുവതിയെ കണ്ടെത്തി അറസ്റ്റ് ചെയുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |