ന്യൂഡൽഹി : ചന്ദ്രനിൽ ഇറങ്ങിയ ചന്ദ്രയാൻ മൂന്നിലെ ലാൻഡറിൽ നിന്നുള്ള ചിത്രങ്ങൾ ഐ.എസ്.ആർ.ഒ പുറത്തുവിട്ടു. ലാൻഡർ ഹോറിസോണ്ടൽ വെലോസിറ്റി ക്യാമറ പകർത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിനിടെ പുറത്തുവിട്ട ചിത്രങ്ങളാണ് ഐ,എസ്.ആർ.ഒ ട്വിറ്ററിൽ (എക്സ്) പങ്കുവച്ചത്. ലാൻഡറിനും ബംഗളുരുവിലെ MOX-ISTRACനും ഇടയിൽ ആശയവിനിമയം സ്ഥാപിച്ചിരുന്നു.
Chandrayaan-3 Mission:
— ISRO (@isro) August 23, 2023
Updates:
The communication link is established between the Ch-3 Lander and MOX-ISTRAC, Bengaluru.
Here are the images from the Lander Horizontal Velocity Camera taken during the descent. #Chandrayaan_3#Ch3 pic.twitter.com/ctjpxZmbom
ചന്ദ്രയാൻ3 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ആദ്യ സന്ദേശം ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തിരുന്നു. 'ഇന്ത്യ, ഞാനെന്റെ ലക്ഷ്യസ്ഥാനത്തെത്തി. നിങ്ങളും. ചന്ദ്രയാൻ3 ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. അഭിനന്ദനങ്ങൾ ഇന്ത്യ.' എന്നതായിരുന്നു സന്ദേശം. ചന്ദ്രയാൻ 3ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ഇന്ത്യൻ സമയം 6.04നായിരുന്നു. 5.44നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ചന്ദ്രനിൽ ഇറങ്ങുന്ന നാലാമത് രാജ്യവുമായി ഇന്ത്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |