ഹൈദരാബാദ്: അഴിമതിക്കേസില്‍ ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ എന്‍ ചന്ദ്രബാബു നായിഡു അറസ്റ്റില്‍. 2021ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. നായിഡുവിനെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്റെ മകൻ നാരാ ലോകേഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#WATCH | Andhra Pradesh Police detains TDP leader and party chief N Chandrababu Naidu's son Nara Lokesh in East Godavari district.
— ANI (@ANI) September 9, 2023
(Video Source: TDP) pic.twitter.com/C3MwfrjwTl
ആന്ധ്രയിലെ നന്ദ്യാല നഗരത്തിൽ പൊതുയോഗത്തിന് ശേഷം തന്‍റെ വാനിൽ വിശ്രമിക്കുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ചന്ദ്രബാബു നായിഡുവിനെതിരെ അറസ്റ്റ് വാറണ്ട് വന്നത്. കേസുമായി ബന്ധപ്പെട്ട് എല്ലാ വിശദാംശങ്ങളും വസ്തുക്കളും കോടതിയിൽ നൽകിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. താൻ ഉടൻ അറസ്റ്റിലാകുമെന്ന് ചന്ദ്രബാബു നായിഡു അടുത്തിടെ പറഞ്ഞിരുന്നു. എപി സ്‌കിൽ ഡെവലപ്‌മെന്‍റ് കോർപ്പറേഷൻ അഴിമതിക്കേസിലെ ഒന്നാം പ്രതിയാണ് നായിഡു. അറസ്റ്റ് ചെയ്ത നായിഡുവിനെ വിജയവാഡയിലേക്ക് മാറ്റും.
#AndhraPradesh | CID serves arrest warrant to TDP chief and former Andhra Pradesh CM N Chandrababu Naidu. pic.twitter.com/LZarWmSaJR
— DD News (@DDNewslive) September 9, 2023
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |